ലോകയുക്ത ഓര്‍ഡിനല്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു.ഇതൊടെ ലോകയുക്തയുടെ അധികാരം വെട്ടികുറക്കുന്ന നിയമഭേദഗതി പ്രാബല്യത്തില്‍ വരും.അഴിമതിക്കേസില്‍ മന്ത്രിമാര്‍ മാറിനില്‍ക്കണമെന്ന് ലോകായുക്ത വിധിച്ചാല്‍ അത് തള്ളാനുള്ള അധികാരം സര്‍ക്കാരിന് നല്‍കുന്നതാണ് പ്രധാന ഭേദഗതി.
വിദേശത്ത് നിന്ന് എത്തിയ മുഖ്യമന്ത്രി കഴിഞ്ഞ ദിവസങ്ങളില്‍ ഇതിനെ കുറിച്ച് സംസാരിക്കാന്‍ ഗവര്‍ണറെ നേരിട്ട് പോയി കണ്ടിരുന്നു.ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ നിലവില്‍ ഒപ്പു വെച്ചിരിക്കുന്നത്.ഒപ്പിടാതെ മടക്കിയാല്‍ സര്‍ക്കാരിനെ സംബന്ധിച്ച് വലിയ വെല്ലുവിളി അത് തീര്‍ക്കുമായിരുന്നു.
എന്നാല്‍ അതേസമയം ഇടതുമുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സി.പി.ഐ തുടക്കം മുതലെ കെറെയില്‍ എന്ന പോലെ ലോകയുക്ത നിയമഭേദഗതിയേയും എതിര്‍ത്തിരുന്നു.നിയമം ഭേദഗതി ചെയ്യേണ്ട ആവശ്യമില്ലെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞത്.
എന്നാല്‍ ലോകായുക്തയുടെ മുന്നിലുള്ള കേസുകളില്‍നിന്ന് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും രക്ഷപ്പെടാനാണ് ഭേദഗതിയെന്ന് ആരോപിച്ച് പ്രതിപക്ഷം എതിര്‍ത്തിരുന്നു.