സര്‍ക്കാറിന്റെ മദ്യനയം ശരിയല്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് മദ്യവും മയക്കുമരുന്നും വഴിയുള്ള കുറ്റകൃത്യങ്ങള്‍ പെരുകുകയാണ്. അത്തരത്തില്‍ ഒരു സമയത്ത് ഇങ്ങനെ മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ആലുവയിലെ കുറ്റകൃത്യങ്ങളടക്കം നമ്മള്‍ കണ്ടതാണ്. അത്തരം ഒരു സാഹചര്യത്തില്‍ മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ല. സര്‍ക്കാര്‍ അത് തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.