X

സമരത്തിനിറങ്ങുന്ന സാധാരണക്കാരെ ജയിലില്‍ അടയ്ക്കുന്ന സര്‍ക്കാരിന്റെ ഭീഷണി വിലപ്പോകില്ല; വിഡി സതീശന്‍

കേരളത്തിന്റെ സമര ചരിത്രത്തിലെ ഐതിഹാസിക സംഭവമാകും സില്‍വര്‍ ലൈന്‍ വിരുദ്ധ സമരമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.സമരത്തിനിറങ്ങുന്ന സാധാരണക്കാരെ ജയിലില്‍ അടയ്ക്കുന്ന സര്‍ക്കാരിന്റെ ഭീഷണി വിലപ്പോകില്ല. യുഡിഎഫ് നേതാക്കള്‍ നേരിട്ടിറങ്ങി കല്ലുകള്‍ പിഴുതെറിയും. കേസില്‍ പ്രതികളായി യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും ജയിലില്‍ പോകും. പാവപ്പെട്ടവരെ ജയിലില്‍ അടയ്ക്കുമെന്ന് മുഖ്യമന്ത്രിയോ പാര്‍ട്ടിയോ തീരുമാനിച്ചാല്‍, അത് നടക്കില്ല അദ്ദേഹം പറഞ്ഞു.

ഓരോ ദിവസവും കുത്തിരിപ്പുണ്ടാക്കാനും മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത വരുത്താനും സമൂഹ മാധ്യമങ്ങളില്‍ തെറ്റായ പ്രചരണം നടത്താനും ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുകയും പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നത് ഇവരാണ്. ഇക്കാര്യം പാര്‍ട്ടി അച്ചടക്ക സമിതി പരിശോധിക്കും. കര്‍ശന നടപടി സ്വീകരിക്കും വിഡി സതീശന്‍ മുന്നറിയിപ്പ് നല്‍കി.

Test User: