X

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ സര്‍ക്കാരിന്റെ കള്ളക്കളി; മലപ്പുറത്ത് സയന്‍സ് ബാച്ച് വേണ്ടെന്ന് നേരത്തെ തീരുമാനിച്ചതായി ആര്‍.ഡി.ഡി

മലപ്പുറത്ത് സയൻസ് ബാച്ച് വേണ്ടെന്ന് സർക്കാർ നേരത്തെ തീരുമാനിച്ചതായി ആർ.ഡി.ഡി ഡോ. പി.എം അനിൽ വെളിപ്പെടുത്തി. അധിക ബാച്ചുകളെ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഏൽപിച്ച രണ്ടംഗ കമ്മിറ്റിയോട് മലപ്പുറത്ത് കോമേഴ്‌സ്, ഹ്യൂമാനിറ്റീസ് ബാച്ചുകൾ എത്ര വേണ്ടിവരും എന്ന റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നിർദ്ദേശിച്ചത്.

സയൻസ് ബാച്ച് അനുവദിച്ചാൽ ലാബ് സൗകര്യം ഉൾപ്പെടെ ഭാരിച്ച ചെലവ് വരും എന്നതാണ് സർക്കാറിനെ പിന്തിരിപ്പിക്കാനുള്ള കാരണം. നേരത്തെ അപേക്ഷിച്ച് ഇഷ്ട സ്‌കൂളും കോഴ്‌സും ലഭിക്കാത്തതിനാൽ പ്രവേശനം നേടാത്ത വിദ്യാർത്ഥികളെ ഒഴിവാക്കിയാണ് സപ്ലിമെന്ററി അലോട്ട്‌മെന്റ് നടത്തിയതെന്നും പി.എം അനിൽ സമ്മതിച്ചു. 7500 വിദ്യാർത്ഥികൾ മലപ്പുറത്ത് മാത്രം ഈ രീതിയിൽ പുറത്തായിട്ടുണ്ട്.

webdesk14: