X

സർക്കാർ പണം തരില്ല; ട്രാഫിക് നിയമം ലംഘിച്ചാൽ പൊലീസിനും പിഴ; വാഹനങ്ങൾ ഓടിക്കുന്ന ഉദ്യോഗസ്ഥരിൽനിന്ന് പിഴ ഈടാക്കും

ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്ന പൊലീസ് വാഹനങ്ങള്‍ക്ക് പിഴ ഈടാക്കാന്‍ നിര്‍ദേശം. വാഹനങ്ങള്‍ ഓടിക്കുന്ന ഉദ്യോഗസ്ഥരില്‍നിന്ന് പിഴ ഈടാക്കണം. പൊലീസ് വാഹനങ്ങള്‍ നിയമം ലംഘിക്കുന്നത് പ?തിവായതോടെയാണ് ഡിജിപിയുടെ നിര്‍ദേശം. ഉദ്യോഗസ്ഥര്‍ പിഴ അടച്ചതിന്റെ വിശദാംശങ്ങള്‍ 10 ദിവസത്തിനകം അറിയിക്കണമെന്നും ഡിജിപി നിര്‍ദേശിച്ചു.

റോഡ് ക്യാമറകള്‍ സ്ഥാപിച്ചതോടെ, പൊലീസ് വാഹനങ്ങളുടെ നിയമലംഘനങ്ങളുടെ ചിത്രം സഹിതം പിഴ നോട്ടീസ് ബന്ധപ്പെട്ട ഓഫിസുകളിലേക്ക് കൂട്ടമായെത്തി. സീറ്റ് ബെല്‍റ്റ് ധരിക്കാതെ വണ്ടി ഓടിക്കല്‍, ചുവപ്പ് ലൈറ്റ് ലംഘിക്കല്‍ തുടങ്ങിയ നിയമ ലംഘനങ്ങളാണ് ഇതില്‍ കൂടുതലും. ഇതിന്റെ പിഴ തുക ലക്ഷത്തിലെത്തിയപ്പോഴാണ് പുതിയ നടപടി.

webdesk14: