X

‘സ്റ്റാഫ് റൂമില്‍ ഉറക്കം തൂങ്ങിയാല്‍ മലബാറിലേക്ക് സ്ഥലം മാറ്റും’ അധ്യാപകരോട് കണ്ണുരുട്ടി സര്‍ക്കാര്‍

റക്കം തൂങ്ങിയ അധ്യാപകരെ മലബാറിലേക്ക് സ്ഥലം മാറ്റി സര്‍ക്കാര്‍. കുട്ടികളെ ശരിയായി പഠിപ്പിക്കാതെയും സ്റ്റാഫ് റൂമില്‍ ഉറങ്ങിയും സമയം കളഞ്ഞ ഒരു കൂട്ടം അധ്യാപകരെയാണ് സ്ഥലംമാറ്റിയത്.

ചങ്ങനാശ്ശേരി ഗവ. എച്ച്.എസ്. എസിലെ അഞ്ച് അധ്യാപകരെയാണ് കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലേക്ക് സ്ഥലം മാറ്റി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കിയത്. ഈ അധ്യാപകര്‍ക്കെതിരെ വ്യാപക പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് കോട്ടയം റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ (ആര്‍.ഡി.ഡി) സ്‌കൂളിലെത്തി കുട്ടികളോടും പി.ടി.എ ഭാരവാഹികളോടും സംസാരിച്ച് അന്വേഷണം നടത്തി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അക്കാദമിക് പ്രവര്‍ത്തനങ്ങളില്‍ ഈ അധ്യാപകര്‍ സഹകരിക്കുന്നില്ലെന്നും പി.ടി.എയും എസ്.എം.സിയും അറിയിച്ചു. ഇതില്‍ ചില അധ്യാപകര്‍ സ്ഥിരമായി സ്റ്റാഫ് റൂമിലിരുന്ന് ഉറങ്ങുന്നു. ഇവര്‍ സ്‌കൂളിന്റെ നല്ല രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമായതിനാല്‍ സ്ഥലം മാറ്റുന്നതായാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. തെക്കന്‍ ജില്ലകളിലെ മോശം അധ്യാപകരെ സ്ഥലം മാറ്റാനുള്ള സ്ഥലമാണോ മലബാര്‍ എന്ന ചോദ്യമാണ് ഈ നടപടിക്കെതിരെ മലബാറിലുള്ളവര്‍ ഉന്നയിക്കുന്നത്.

webdesk13: