X

ഗവര്‍ണറെ തല്‍ക്കാലം പിണക്കേണ്ടെന്ന് സര്‍ക്കാര്‍; കോടതിയില്‍ പോയാല്‍ സ്ഥിതി വഷളാകും

ബില്ലുകളില്‍ ഒപ്പിടാത്ത നടപടിയില്‍ ഗവര്‍ണര്‍ക്കെതിരെ കോടതിയെ സമീപിക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. ഗവര്‍ണറെ കൂടുതല്‍ പിണക്കേണ്ടെന്നാണ് ധാരണ. തുടര്‍നടപടികള്‍ കൂടുതല്‍ ആലോചനകള്‍ക്ക് ശേഷം മതി. ഗവര്‍ണര്‍ക്കെതിരെ തുറന്ന യുദ്ധം കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുമെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു.

ഗവര്‍ണര്‍ക്കെതിരെ കോടതിയില്‍ പോകുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ നേരത്തെ നിയമോപദേശം തേടിയിരുന്നു. കോടതിയെ സമീപിക്കുന്നതിന് അനുകൂലമായ നിയമോപദേശവും ലഭിച്ചിരുന്നു. കോടതിയെ സമീപിച്ചാല്‍ സ്ഥിതി വഷളാകുമെന്നും, പിന്നീട് ഗവര്‍ണറുമായി ആശയവിനിമയം പൂര്‍ണമായും ബുദ്ധിമുട്ടിലാകുമെന്നുമാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, നിയമമന്ത്രി പി രാജീവുമായി ആശയവിനിമയം നടത്തിയതായാണ് സൂചന. ലോകായുക്ത ബില്‍, സര്‍വകലാശാലകളിലെ ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ നിക്കം ചെയ്യുന്നത് അടക്കമുള്ള ബില്ലുകള്‍ നിയമസഭ പാസ്സാക്കിയെങ്കിലും, ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിടാത്തതിനെത്തുടര്‍ന്ന് രാജ്ഭവനില്‍ മാസങ്ങളായി കിടക്കുകയാണ്.

webdesk13: