സസ്‌പെന്‍ഷന്‍ കഴിഞ്ഞെത്തിയ സുജിത് ദാസിന് വീണ്ടും നിയമനം നല്‍കി സര്‍ക്കാര്‍

സസ്‌പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെത്തിയ മലപ്പുറം എസ്പി ആയിരുന്ന സുജിത് ദാസിന് വീണ്ടും നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവ്. ഇന്‍ഫര്‍മേഷന്‍ & കമ്മ്യൂണിക്കേഷന്‍ എസ്പി ആയിട്ടാണ് സര്‍ക്കാര്‍ പുതിയ നിയമനം നല്‍കിയിട്ടുള്ളത്. മലപ്പുറം ക്യാമ്പ് ഹൗസിലെ മരം മുറി വിവാദത്തെ തുടര്‍ന്നായിരുന്നു സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നത്. മാര്‍ച്ച് മാസത്തിന്റെ തുടക്കത്തിലായിരുന്നു സുജിത് ദാസിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിരുന്നത്.

സുജിത് ദാസിനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു പി വി അന്‍വര്‍ ഉന്നയിച്ചിരുന്നത്. ഇതിനു പിന്നാലെയാണ് സുജിത്ദാസിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാക്കും മുന്‍പാണ് സുജിത് ദാസിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി സുജിത് ദാസിനെ തിരിച്ചെടുക്കാന്‍ ശിപാര്‍ശ നല്‍കുകയായിരുന്നു.

അതേസമയം സുജിത് ദാസിന്റെ ശബ്ദരേഖ അടക്കം അന്‍വര്‍ പുറത്തുവിട്ടിരുന്നു. എം.ആര്‍ അജിത്ത് കുമാറിനൊപ്പം സുജിത് ദാസിനും സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പി.വി അന്‍വര്‍ ആരോപിച്ചിരുന്നു.

മലപ്പുറം എസ്.പി. ആയിരുന്നപ്പോള്‍ ക്യാമ്പ് ഓഫീസ് വളപ്പിലെ മരംമുറിയുമായി ബന്ധപ്പെട്ട കേസ് പിന്‍വലിക്കണമെന്ന് പി വി അന്‍വറിനോട് സുജിത് ദാസ് ആവശ്യപ്പെട്ട ഫോണ്‍ ശബ്ദരേഖ പുറത്തായതും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

 

 

webdesk17:
whatsapp
line