‘സമരം ചെയ്യുന്നവരോട് സര്‍ക്കാരിന് അലര്‍ജിയാണ്’: രമേശ് ചെന്നിത്തല

സമരം ചെയ്യുന്നവരോട് സര്‍ക്കാരിന് അലര്‍ജിയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ധാര്‍ഷ്ട്യം അവസാനിപ്പിച്ച് ആശാവര്‍ക്കര്‍മാരുടെ സമരം അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ആശാ വര്‍ക്കര്‍മാരുടെ വിഷയത്തില്‍ ചെന്നിത്തലയുടെ പ്രതികരണം. കേരളത്തിന്റെ പൊതുസമൂഹം ആവശ്യപ്പെട്ടിട്ടും ധിക്കാരത്തിന്റെ പാതയില്‍ തന്നെയാണ് സര്‍ക്കാറെന്നും അദ്ദേഹം പ്രതികരിച്ചു.

ആശാവര്‍ക്കര്‍മാര്‍ നമുക്കെല്ലാവര്‍ക്കും സേവനം നല്‍കുന്നവരാണെന്നും ഇത്രയും ദിവസം സമരം ചെയ്തിട്ടും ഒരു രൂപ കൂട്ടിക്കൊടുക്കുമെന്ന് പറയാതെ സമരം പിന്‍വലിച്ച് പോകൂയെന്ന് പറയുന്നത് സര്‍ക്കാരിന്റെ ധാര്‍ഷ്ട്യമാണെന്നും ചെന്നിത്തല പറഞ്ഞു.

സമരം ചെയ്ത് കാര്യങ്ങള്‍ നേടേണ്ട എന്ന സമീപനമാണ് സര്‍ക്കാരിന്റേതെന്നും അദ്ദേഹം പ്രതികരിച്ചു.

 

webdesk17:
whatsapp
line