X

പരസ്യ ഹോര്‍ഡിങുകള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ചെലവഴിച്ചത് കോടികള്‍

പരസ്യ ഹോര്‍ഡിങുകള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത് കോടികള്‍. ആറരക്കോടി രൂപയ്ക്കടുത്താണ് വിവിധ എജന്‍സികള്‍ക്കായി പരസ്യ പ്രദര്‍ശനത്തിന് നല്‍കിയത്.
2021-22 സാമ്പത്തിക വര്‍ഷം ചെലവഴിച്ചത് 1,16,47,570 രൂപയാണ്. അന്ന് പതിനാലോളം സ്വകാര്യ കമ്പനികള്‍ക്ക് കരാര്‍ ലഭിച്ചിരുന്നു. 2022-23 ല്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുഖം പതിപ്പിച്ച ഹോര്‍ഡിങുകള്‍ക്കായി ചെലവഴിച്ചത്് 1,16,98,385 രൂപയാണ്. ഈ വര്‍ഷത്തേക്ക് കടന്നപ്പോഴേക്കും സ്വകാര്യ എജന്‍സികളുടെ എണ്ണം ഇരുപത്തിരണ്ടായി ഉയര്‍ന്നു. 2023-24 സാമ്പത്തിക വര്‍ഷം പരസ്യ ചെലവ് 2,56,16,598 രൂപയായി. നടപ്പ് സാമ്പത്തികവര്‍ഷത്തിലെ 7 മാസങ്ങള്‍ക്കിടെ മാത്രം പരസ്യത്തിനും പ്രചരണ പരിപാടികള്‍ക്കുമായി ചെലവഴിച്ച തുക 1,52,31,670 രൂപയാണ്.

എന്നാല്‍ അധികാരത്തില്‍ മൂന്ന് വര്‍ഷവും 5 മാസവും പിന്നിട്ടതോടെ പരസ്യം നല്‍കാന്‍ മാത്രം 6,41,94,223 രൂപ സര്‍ക്കാര്‍ ചെലവിട്ടു. വിവരാകാശ പ്രകാരം പുറത്തുവന്ന രേഖയില്‍ ഇത്തരം ഞെട്ടിക്കുന്ന കണക്കുകളാണ് കാണാന്‍ കഴിയുന്നത്.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ ട്രഷറി നിയന്ത്രണം വരെ ഏര്‍പ്പെടുത്തുന്ന സാഹചര്യം സംസ്ഥാനത്ത് ഉണ്ടായിരുന്നു. എന്നാല്‍ അതേസമയമാണ് പരസ്യ ഹോര്‍ഡിങുകള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ചെലവഴിച്ചത് കോടികളാണെന്ന് പുറത്തു വരുന്നത്.

webdesk17: