കോഴിക്കോട് : പച്ചക്കറി ഉള്‍പ്പെടെ അവശ്യ സാധനങ്ങളുടെ വില ദിനംപ്രതി വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ വിലക്കയറ്റം തടയുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമായെന്ന് യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി അഭിപ്രായപ്പെട്ടു. അരി ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ സപ്ലെകോയില്‍ ലഭ്യമല്ലെന്ന് മാത്രമല്ല തീവിലയുമാണ്. ഓണം അടുത്തെത്തിയതിനാല്‍ പച്ചക്കറിക്കും മുമ്പെങ്ങും കാണാത്ത അസാധാരണ വിലയാണ്. സാധാരണക്കാരന്റെ നടുവൊടിക്കുന്ന ഈ സാഹചര്യം തരണം ചെയ്യാന്‍ സര്‍ക്കാര്‍ ക്രിയാത്മകമായ ഒരു ഇടപെടലുകളും ഇത് വരെ നടത്തിയിട്ടില്ല.എന്നാല്‍ യഥേഷ്ടം മദ്യശാലകളും ബീവറേജുകളും അനുവദിച്ച് ലഹരി മാഫിയക്ക് അഴിഞ്ഞാടാന്‍ അവസരം ഒരുക്കുന്നതിന്റെ തിരക്കിലാണ് സര്‍ക്കാരെന്ന് യോഗം കുറ്റപ്പെടുത്തി.
യു ഡി എഫ് ഭരണത്തില്‍ വിലക്കയറ്റമുണ്ടാകുന സാഹചര്യങ്ങളൊഴിവാക്കാന്‍ സര്‍ക്കാര്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ഒന്നിച്ച് അവശ്യ വസ്തുക്കള്‍ ശേഖരിച്ച് പൊതുമാര്‍ക്കറ്റിലെത്തിച്ച് വില നിയന്ത്രണ വിധേയമാക്കാനും യു.ഡി.ഫ് സര്‍ക്കാറുകള്‍ക്ക് സാധിച്ചിരുന്നു.എന്നാല്‍ വിവിധ തരം അരികള്‍ക്ക് എഴുപത് ശതമാനവും പച്ചക്കറികള്‍ക്ക് കേട്ടുകേള്‍വിയില്ലാത്ത വിലക്കയറ്റം ഉണ്ടായിട്ടും സര്‍ക്കാര്‍ തികഞ്ഞ അനാസ്ഥ തുടരുകയാണെന്ന് യോഗം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി പി. കെ ഫിറോസ് സ്വാഗതം പറഞ്ഞു. ട്രഷറര്‍ പി. ഇസ്മായില്‍, സംസ്ഥാന ഭാരവാഹികളായ മുജീബ് കാടേരി, ഫൈസല്‍ ബാഫഖി തങ്ങള്‍, അഷ്‌റഫ് ഇടനീര്‍, കെ. എ മാഹിന്‍, സി.കെ മുഹമ്മദലി, ഗഫൂര്‍ കോല്‍ക്കളത്തില്‍ ടി.പി.എം ജിഷാന്‍ പ്രസംഗിച്ചു.
അസീസ് കളത്തൂര്‍, നസീര്‍ നല്ലൂര്‍, പി.സി നസീര്‍, എം.പി നവാസ്, സി.എച്ച് ഫസല്‍, മിസ്ഹബ് കീഴരിയൂര്‍, ടി. മൊയ്തീന്‍ കോയ, ശരീഫ് കൂറ്റുര്‍, മുസ്തഫ അബ്ദുള്‍ ലത്തീഫ്, റിയാസ് നാലകത്ത്, എ.എം സനൗഫല്‍, പി.എ സലീം, കെ. പി സുബൈര്‍, പി.എച്ച് സുധീര്‍, അഡ്വ. വി. പി നാസര്‍, അമീര്‍ ചേനപ്പാടി, ഷാഫി കാട്ടില്‍, ഷിബി കാസിം, സാജന്‍ ഹിലാല്‍, റെജി തടിക്കാട്, ഹാരിസ് കരമന, ഫൈസ് പൂവ്വച്ചല്‍, ഇ.എ.എം അമീന്‍, ടി.ഡി കബീര്‍, യൂസുഫ് ഉളുവാര്‍, അല്‍ത്താഫ് മാങ്ങാടന്‍, കെ.എം.എ റഷീദ്, സി. ജാഫര്‍ സാദിഖ്, എ. സിജിത്ത് ഖാന്‍, റഫീഖ് കൂടത്തായി, ബാവ വിസപ്പടി, ഗുലാം ഹസ്സന്‍ ആലംഗീര്‍, എന്‍.കെ അഫ്‌സല്‍ റഹ്മാന്‍, കുരിക്കള്‍ മുനീര്‍, എ.എം അലി അസ്ഗര്‍, കെ.എ മുഹമ്മദ് ആസിഫ്, എ. സദക്കത്തുള്ള, കെ. എം ഖലീല്‍, ചര്‍ച്ചയില്‍ പങ്കെടുത്തു.
സംസ്ഥാന കമ്മിറ്റി ഓഫീസിലെ മൂന്നാം നില ഉദ്ഘാടനം ചെയ്തു
കോഴിക്കോട് : മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിലെ മൂന്നാം നിലയുടെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. നാല് നില കെട്ടിടത്തിലെ ആദ്യ രണ്ട് നിലകളുടെ ഉദ്ഘാടനം 2022 സെപ്തംബര്‍ 22ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആയിരുന്നു നിര്‍വ്വഹിച്ചത്. ഇപ്പോള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച മൂന്നാം നിലയില്‍ വൈറ്റ് ഗാര്‍ഡ്, ജനസഹായി എന്നിവക്കായി പ്രത്യേക ഓഫീസും, മീഡിയ, സ്റ്റുഡിയോ റൂമുകളും സജ്ജീകരിച്ചിട്ടുണ്ട്.