X

നിലപാട് തിരുത്തി സര്‍ക്കാര്‍; ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് തുടരും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് അവസാനിപ്പിച്ച നടപടിയില്‍ നിന്ന് നിലപാട് തിരുത്തി സര്‍ക്കാര്‍. സ്‌പോര്‍ട്ട് ബുക്കിങ് തുടരുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. വി.ജോയ് എം.എല്‍.എയുടെ സബ്മിഷന് മറുപടിയായാണ് തിരുത്തിയ നിലപാട് സര്‍ക്കാര്‍ വ്യക്തമാക്കിയത്.

നേരത്തെ ഓണ്‍ലൈന്‍ ബുക്കിങ് മാത്രം മതിയെന്നായിരുന്നു സര്‍ക്കാറിന്റെ തീരുമാനം. ഈ തീരുമാനം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സഭയില്‍ പ്രതിപക്ഷം ഉള്‍പ്പെടെയുള്ളവര്‍ സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധം രേഖപ്പെടുത്തി.

ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം മതിയെന്ന തീരുമാനം ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന പതിനായിരക്കണക്കിന് ഭക്തര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ്ങിനെ കുറിച്ച് അറിയില്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും നല്‍കിയ കത്തില്‍ വ്യക്തമാക്കിയിരുന്നു.

41 ദിവസത്തെ വ്രതമെടുത്ത ഭക്തര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ്ങ് ഇല്ലെന്നതിന്റെ പേരില്‍ ദര്‍ശനം കിട്ടാതെ മടങ്ങേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

webdesk17: