X

ജോലി നല്‍കുമെന്ന ഉറപ്പ് സര്‍ക്കാര്‍ ലംഘിച്ചു; വീണ്ടും സമരത്തിനൊരുങ്ങി കായിക താരങ്ങള്‍

തുടര്‍ സമരത്തിനൊരുങ്ങി സംസ്ഥാനത്തിന്റെ അഭിമാനമായ കായികതാരങ്ങള്‍. സര്‍ക്കാര്‍ ജോലി നല്‍കി എന്നു പ്രചരിപ്പിച്ചവര്‍ക്ക് ഇനിയും തൊഴിലായില്ല. 2010 -14 സ്‌പോട്‌സ് ക്വോട്ടാ ലിസ്റ്റല്‍ ജോലി നല്‍കിയതായി രേഖകളിലുള്ളവരാണ് ഇനിയും ലഭിക്കാത്ത ജോലിക്കായി സമരമിരിക്കാനൊരുങ്ങുന്നത്.

2021 നവംബറിലാണ് കായിക താരങ്ങള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ഇരുന്നത്. സമരത്തിനൊടുവില്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് 24 കായിക താരങ്ങള്‍ക്ക് ജോലി നല്‍കാമെന്ന് ഉറപ്പ് ലഭിച്ചു. ബാക്കിയുള്ളവരുടെ കാര്യം പിന്നീട് പരിഗണിക്കാമെന്നും വ്യക്തമാക്കി. തുടര്‍ന്ന് സമരം അവസാനിപ്പിച്ചു. മുമ്പ് ജോലി നല്‍കിയവരുടെ കൂടെ വിദ്യാഭ്യാസ വകുപ്പില്‍ ജോലി നല്‍കാമെന്നാണ് ആദ്യ ഘട്ടത്തില്‍ ഇവരോട് വ്യക്തമാക്കിയിരുന്നത്.

എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ജോലിക്കാര്യം നീട്ടിക്കൊണ്ടുപോകുകയാണെന്നാണ് കായിക താരങ്ങള്‍ പറയുന്നത്. 41 താരങ്ങളാണ് രണ്ടു വര്‍ഷമായി ഇപ്പോള്‍ ജോലിക്ക് കാത്തിരിക്കുന്നത്. ദേശീയ തലത്തില്‍ വിവിധ മത്സരങ്ങളില്‍ സ്വര്‍ണമടക്കമുള്ള മെഡലുകള്‍ നേടിയവരായിരുന്നു. സര്‍ക്കാറിന്റെ മാനദണ്ഡമനുസരിച്ച് സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ അര്‍ഹതപ്പെട്ടവരാണ് ഇവര്‍.

 

webdesk13: