ന്യൂഡല്‍ഹി: കര്‍ഷകരുടെ എതിര്‍പ്പും പ്രതിപക്ഷ പ്രതിഷേധവും ഗൗനിക്കാതെ മോദി സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷികബില്ലുകളില്‍ പ്രത്യക്ഷ സമരത്തിനൊരുങ്ങി കോണ്‍ഗ്രസ് പാര്‍ട്ടി. കാര്‍ഷികബില്ലുകള്‍ പാസാക്കിയതിലൂടെ പ്രധാനമന്ത്രി ജനങ്ങളെ വഴിതെറ്റിക്കുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഒക്ടോബര്‍ രണ്ടിന് കര്‍ഷകരക്ഷാദിനം ആചരിക്കുമെന്നും ബില്ലുകള്‍ക്കെതിരെ രണ്ടുകോടി കര്‍ഷകരുടെ ഒപ്പുശേഖരിച്ച് രാഷ്ട്രപതിക്ക് നല്‍കുമെന്നും കോണ്‍ഗ്രസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എല്ലാ പി.സി.സികളും രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി രാഷ്ട്രപതിക്കുളള നിവേദനം നല്‍കും.
അതിനിടെ, പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ കാര്‍ഷിക ബില്ലില്‍ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പതിനെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിക്ക് കത്തയച്ചു. പാര്‍ലമെന്റില്‍ ജനാധിപത്യം കശാപ്പു ചെയ്‌തെന്നും താങ്കള്‍ ബില്ലില്‍ ഒപ്പുവയ്ക്കാതെ തിരിച്ചയക്കുന്നതിനായി പ്രാര്‍ഥിക്കുകയാണ് ഞങ്ങളെന്നും, രാഷ്ട്രപതി റാം നാഥ് കോവിന്ദിന് അയച്ച കത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍പ്പെടുന്നവ പ്രതിപക്ഷ പാര്‍ട്ടി എംപിമാര്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്, എന്‍സിപി, ഡിഎംകെ, സമാജ്വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ജെഡി, ഇടത് പാര്‍ട്ടികള്‍ തുടങ്ങിയവയാണ് കത്തയച്ചത്.
അതേസമയം, ബില്ലുകള്‍ക്ക് എതിരെ ഉയരുന്ന രാജ്യവ്യാപക പ്രതിഷേധം ശക്തി പ്രാപിക്കുന്നു. വിവാദമായ ബില്ലിനെതിരെ പ്രതിഷേധിച്ചതിന് എട്ട് എംപിമാര്‍ക്ക് സസ്‌പെന്റ് ചെയ്ത നടപടിക്കെതിരേയും പ്രതിഷേധം ഉയരുന്നുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ ഡെറക് ഒബ്രയന്‍, ഡോല സെന്‍, കോണ്‍ഗ്രസ് നേതാക്കളായ രാജീവ് സതവ്, സയിദ് നാസിര്‍ ഹുസൈന്‍, റിപുണ്‍ ബോറ, സിപിഎം എംപിമാരായ എളമരം കരീം, കെ.കെ രാഗേഷ്, ആംആദ്മിപാര്‍ട്ടി എംപി സഞ്ജയ് സിങ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. വര്‍ഷകാല സമ്മേളനം അവസാനിക്കുന്നതുവരെയാണ് സസ്‌പെഷന്‍.
വിലക്ക് നേരിട്ട എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ പാതിരാവിലും പ്രതിഷേധിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡോല സെന്‍ പാര്‍ലമെന്റ് പരിസരത്ത് പ്രതിഷേധ ഗാനം ആലപിച്ചു. രാജ്യസഭയില്‍ വോട്ടെടുപ്പില്ലാതെ ബില്ലുകള്‍ പാസാക്കിയ സര്‍ക്കാര്‍ നടപടി തെറ്റായിരിക്കെയാണ് പ്രതിപക്ഷ എംപിമാരെ ശിക്ഷിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാര്‍ലമെന്റ്ിന് മുന്നില്‍ പ്രതികരിച്ചു.
അതിനിടെ, രാജ്യസഭാ ഉപാധ്യക്ഷനെതിരെ പ്രതിപക്ഷം നല്‍കിയ അവിശ്വാസപ്രമേയ നോട്ടിസ് ഉപരാഷ്ട്രപതി എം വെങ്കയ്യ നായ്ഡു തള്ളി. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട അംഗങ്ങള്‍ സഭ വിട്ടുപോകാതിരിക്കുകയും പ്രതിപക്ഷ എംപിമാര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തതോടെ രാജ്യസഭ പലതവണ നിര്‍ത്തിവച്ചു.
വിവാദമായ ബില്ലിനെതിരെ ഇതിനകം ബിജെപിയുടെ സഖ്യ കക്ഷികളായ അകാലിദളും ജെജെപിയും രംഗത്തെത്തി. കര്‍ഷകരുടെ സെപ്റ്റംബര്‍ 25 ന് നടക്കുന്ന പഞ്ചാബ് ബന്ദിന് ആം ആദ്മി പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചു. ഇതിനിടെ