X

മരുന്ന് വാങ്ങാനെത്തിയ യുവതിയുടെ തോളില്‍ കിടന്ന കുഞ്ഞിന്റെ സ്വര്‍ണമാല കവര്‍ന്നു

കണ്ണൂര്‍: യുവതിയുടെ തോളില്‍ കിടന്ന കുഞ്ഞിന്റെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാല കവര്‍ന്നു. തളിപ്പറമ്പ് സൈദ് നഗര്‍ സ്വദേശിയായ യുവതിയുടെ ഒരു വയസ്സുള്ള കുഞ്ഞിന്റെ ഒരു പവന്റെ മാലയാണ് മോഷ്ടിച്ചത്.

മരുന്ന് വാങ്ങാന്‍ എന്ന വ്യാജേന മെഡിക്കല്‍ ഷോപ്പിലെത്തിയ രണ്ടു സ്ത്രീകളിലൊരാള്‍ കുട്ടിയുടെ കഴുത്തില്‍ നിന്നും മാല പൊട്ടിച്ചെടുക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. രണ്ടു സ്ത്രീകളാണ് ഉദ്യോഗസ്ഥകളെന്ന വ്യാജേന മെഡിക്കല്‍ ഷോപ്പിലെത്തിയത്. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ ഡോക്ടറെ കാണിച്ച ശേഷം മരുന്ന് വാങ്ങാന്‍ മെഡിക്കല്‍ ഷോപ്പിലെത്തിയതായിരുന്നു യുവതിയും കുഞ്ഞും. എന്നാല്‍ തുടര്‍ന്ന വന്ന രണ്ട് സ്ത്രീകളില്‍ ഒരാള്‍ കുട്ടിയുടെ കഴുത്തിലെ മാല മോഷ്ടിക്കുകയായിരുന്നു.

പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണ ദൃശ്യങ്ങള്‍ ലഭിച്ചത്. തളിപ്പറമ്പ് പൊലിസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

 

 

webdesk17: