X

ഇടുക്കിയില്‍ പോക്‌സോ കേസില്‍ ഇരയായ പെണ്‍കുട്ടി കുളത്തില്‍ വീണ് മരിച്ചു

ഇടുക്കി വണ്ടന്‍മേടില്‍ പെണ്‍കുട്ടി കുളത്തില്‍ വീണ് മരിച്ചു. തോട്ടം തൊഴിലാളികളുടെ മകളായ എട്ട് വയസുകാരിയാണ് മരണപ്പെട്ടത്. കളിച്ച് കൊണ്ടിരിക്കെ കാല്‍ വഴുതി കുളത്തില്‍ വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. പോക്‌സോ കേസിലെ ഇരയായിരുന്നു പെണ്‍കുട്ടി. കേസിലെ പ്രതിയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ കുട്ടിയുടെ മരണത്തില്‍ ദുരൂഹതയൊന്നും ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതുമായി ബന്ധപ്പെട്ട് തുടരന്വേഷണം നടത്തുകയാണ് പൊലീസ്.

Test User: