മലപ്പുറം തേഞ്ഞിപ്പലത്ത് പോക്സോ കേസിലെ പെണ്‍കുട്ടി മരിച്ച നിലയില്‍.വാടക ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ബന്ധുക്കള്‍ ഉള്‍പ്പെടെ ആറുപേരാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ഫറോക്ക്, കൊണ്ടോട്ടി സ്റ്റേഷനുകളിലായി ആറു കേസുകളുണ്ട്.മ്യതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.