കോട്ടയം ഈരാറ്റുപേട്ടയില്‍ കളിക്കുന്നതിനിടെ ഗേറ്റ് ഇളകിവീണ് നാലു വയസുകാരന് ദാരുണാന്ത്യം. ഈരാറ്റുപേട്ട സ്വദേശി ജാവേദിന്റെ മകന്‍ അഫ്‌സല്‍ അലിയാണ് (4) മരിച്ചത്.കോട്ടയം തിരുനക്കര പുത്തന്‍പള്ളി മുന്‍ ഇമാം നദീര്‍ മൗലവിയുടെ ചെറുമകനാണ്. ഇന്ന് (ചൊവ്വ) രാവിലെ 8 മണിയോടുകൂടി വീടിന് സമീപത്തായിരുന്നു അപകടം.
വീടിനു മുന്നിലെ ഗേറ്റില്‍ കയറി അടയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ഗേറ്റ് ഇളകി കുഞ്ഞിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു.തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കഴിഞ്ഞദിവസമാണ് കുട്ടിയും കുടുംബവും ദുബായില്‍ നിന്ന് നാട്ടിലെത്തിയത്.