പാലക്കാട് മണ്ണാര്‍ക്കാട് തീപ്പൊള്ളലേറ്റ് റിട്ട. അധ്യാപിക മരിച്ചു. കുണ്ടൂര്‍ക്കുന്ന് സ്വദേശി പാറുക്കുട്ടിയാണ് മരിച്ചത്. കുണ്ടൂര്‍കുന്നിലെ വീട്ടില്‍ ഇന്ന് വൈകിട്ടോടെയാണ് സംഭവം.
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാവാം അപകടമെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോള്‍ പൊള്ളലേറ്റ് കിടക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസിനെയും ഫയര്‍ ഫോഴ്സിനെയും വിവരമറിയിച്ചെങ്കിലും ഇവരെത്തിയപ്പോഴേക്കും പാറുക്കുട്ടി മരിച്ചിരുന്നു. മൃതദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.