കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പില്‍ നാല് സംസ്ഥാനങ്ങളില്‍ ബി.ജെ.പി വിജയിച്ചെങ്കിലും കളി അവസാനിച്ചിട്ടില്ലെന്ന മുന്നറിയിപ്പുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാജ്യത്തെ ആകെ എം.എല്‍.എമാരുടെ പകുതി പോലും ബി.ജെ.പിക്കില്ലെന്നും രാഷ്ട്രപതി തിരഞ്ഞെടുപ്പ് അവര്‍ക്ക് വെല്ലുവിളിയാവുമെന്നും മമത നിയമസഭയില്‍ പറഞ്ഞു.
‘കളി ഇതുവരെ അവസാനിച്ചിട്ടില്ല. തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും സമാജ്‌വാദി പാര്‍ട്ടി പോലുള്ള ചില കക്ഷികള്‍ സീറ്റ് നില വര്‍ധിപ്പിച്ചു. ഇത് രാഷ്ട്രപതി തിരഞ്ഞെടുപ്പ് ബി.ജെ. പിക്ക് കഠിനമാക്കും. അവര്‍ രാജ്യത്തെ മൊത്തം എം .എല്‍.എമാരുടെ പകുതി പോലുമില്ല. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അതില്‍ കൂടുതല്‍ എം.എല്‍. എമാരുണ്ട്- മമത പറഞ്ഞു. ബജറ്റ് ചര്‍ച്ചക്കിടെ സംസ്ഥാനത്തെ ക്രമസമാധാന നില ചൂണ്ടിക്കാട്ടി ബി. ജെ. പി എം.എല്‍.എമാര്‍ സഭയി ല്‍ ബഹളമുണ്ടാക്കിയതാണ് മമതയെ ചൊടിപ്പിച്ചത്.