ആലുവയില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ സംസ്കാരം ഇന്ന് നടക്കും. രാവിലെ 10 മണിയോടെ കീഴ്മാട് പൊതു ശ്മശാനത്തിലായിരിക്കും സംസ്കാരം നടക്കുക. കുട്ടി പഠിച്ചിരുന്ന തായിക്കാട്ടുകര എല്‍പി സ്കൂളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം ആയിരിക്കും സംസ്കാരം.
അതേസമയം കേസില്‍ അറസ്റ്റിലായ ബീഹാര്‍ സ്വദേശി അസ്ഫാഖ് ആലത്തെ ഇന്ന് രാവിലെ 11 മണിക്ക് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കും. ഇയാള്‍ക്കെതിരെ കൊലപാതകം, തട്ടിക്കൊണ്ടു പോകല്‍ കുറ്റങ്ങള്‍ക്ക് പുറമേ പോക്സോപ്രകാരമുള്ള വകുപ്പുകളും പൊലീസ് ചുമത്തിയിട്ടുണ്ട്.