X

മധു കേസിലെ കൂറുമാറിയ നാലാമത്തെ ഫോറസ്റ്റ് വാച്ചറെയും പിരിച്ചുവിട്ടു

അട്ടപ്പാടി മധു കേസില്‍ കൂറുമാറിയതിനെതുടര്‍ന്ന് നാലാമത്തെ ഫോറസ്റ്റ് വാച്ചറെയും വനംവകുപ്പ് പിരിച്ചുവിട്ടു. സൈലന്റ് വാലി ഡിവിഷനിലെ താല്‍ക്കാലിക വാച്ചറായ സുനില്‍ കുമാറിനെയാണ് പിരിച്ചുവിട്ടത്.

അട്ടപ്പാടി മധു കേസില്‍ സാക്ഷി വിസ്താരം ഇന്ന് മണ്ണാര്‍ക്കാട് ജില്ലാ പട്ടികജാതി പട്ടികവര്‍ഗ്ഗ പ്രത്യേകകോടതിയില്‍ പുനര്‍ ആരംഭിച്ചിരുന്നു. മധുവിനെ പ്രതികള്‍ പിടിച്ചു കൊണ്ടു വരുന്നതും കള്ളന്‍ എന്ന് പറഞ്ഞ് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും കണ്ടുവെന്നായിരുന്നു സുനില്‍കുമാര്‍ ആദ്യം പോലീസിന് നല്‍കിയ മൊഴി. ഇതാണ് ഇന്ന് കോടതിയില്‍ ഇയാള്‍ തിരുത്തിയത്. ദൃശ്യങ്ങള്‍ കാണാന്‍ കഴിയില്ല എന്നായിരുന്നു ഇയാളുടെ മറുപടി. ഇതോടെ ഇയാളെ കാഴ്ചശക്തി പരിശോധിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി.

ഇതോടെ അട്ടപ്പാടി മധു കേസില്‍ കൂറുമാറിയവരുടെ എണ്ണം 16ആയി. നേരത്തെ മൊഴിമാറ്റിയ വാച്ചര്‍മാരായ അനില്‍കുമാര്‍, കാളി മൂപ്പന്‍, അബ്ദുറസാഖ് എന്നിവരെ സര്‍വീസില്‍ നിന്നും പിരിച്ചു വിട്ടിരുന്നു.

Test User: