തമിഴ്‌നാട്: മയക്കുവെടി വച്ച് പിടികൂടിയ അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് തമിഴ്‌നാട് വനംവകുപ്പിന്റെ വിലയിരുത്തല്‍. ഈ അവസ്ഥയില്‍ ആനയെ കാട്ടിലേക്ക് തുറന്നു വിടാനാകില്ലെന്നും വനം വകുപ്പ് അറിയിച്ചു.
കമ്പത്തെ ജനവാസ മേഖലയില്‍ ഇറങ്ങിയ അരിക്കൊമ്പനെ ഇന്നലെ പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് തമിഴ്‌നാട് വനംവകുപ്പ് മയക്കുവെടി വച്ച് പിടികൂടിയത്. ആദ്യം തമിഴ്‌നാട് വെള്ളിമലയിലേക്ക് കൊണ്ടുപോകാനായിരുന്നു തീരുമാനം. എന്നാല്‍ തമിഴ്‌നാട് സര്‍ക്കാരും വനംവകുപ്പും അപ്രതീക്ഷിതമായി നീക്കം മാറ്റി. ആനയെ തിരുനെല്‍വേലി ജില്ലയിലെ അംബ സമുദ്രം വനമേഖലയില്‍ ഉള്‍പ്പെടുന്ന മുണ്ടന്‍തുറൈ കടുവാ സങ്കേതത്തിലെ മണിമുത്താര്‍ ഡാമിന് സമീപം ഇറക്കാന്‍ തീരുമാനിച്ചു.