X

ഓട്ടോയില്‍ കാട്ടിറച്ചി കടത്തിയെന്ന് ആരോപിച്ച് ആദിവാസി യുവാവിനെതിരായ കേസ് വനം വകുപ്പ് പിന്‍വലിച്ചു

ഓട്ടോയില്‍ കാട്ടിറച്ചി കടത്തിയെന്ന് ആരോപിച്ച് ആദിവാസി യുവാവിനെതിരായ കേസ് വനം വകുപ്പ് പിന്‍വലിച്ചു. ഇടുക്കി ഉപ്പുതറ കണ്ണംപടിമുല്ല പുത്തന്‍പുരക്കല്‍ സരുണ്‍ സജിക്കെതിരായ കേസാണ് പിന്‍വലിച്ചത്. കേസ് റദ്ദാക്കാന്‍ വനം വകുപ്പിന് കട്ടപ്പന കോടതി അനുമതി നല്‍കി. പിടികൂടിയത് കാട്ടിറച്ചിയല്ലെന്ന പരിശോധനാ റിപ്പോര്‍ട്ട് വനം വകുപ്പ് കോടതിയില്‍ സമര്‍പ്പിച്ചു.

സെപ്റ്റംബര്‍ 20നാണ് ഓട്ടോയില്‍ കാട്ടിറച്ചി കടത്തിയെന്ന് ആരോപിച്ച് സരുണ്‍ സജിയെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുകയും മര്‍ദിക്കുകയും ചെയ്തത്. എന്നാല്‍ ഇറച്ചി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സരുണിനെ കുടുക്കാന്‍ ഓട്ടോയില്‍ കൊണ്ടുവെച്ചതാണെന്നും വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ പിന്നീട് കണ്ടെത്തി. തുടര്‍ന്ന് വൈല്‍ഡ്‌ലൈഫ് വാര്‍ഡനടക്കം കുറ്റക്കാരായ 7 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.

എന്നാല്‍ സരുണിനെതിരായ കള്ളക്കേസ് വനം വകുപ്പ് ഇപ്പോഴും പിന്‍വലിച്ചിട്ടില്ല. ഇതിനിടെ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സരുണ്‍ പട്ടികജാതി, പട്ടിഗവര്‍ഗ കമ്മീഷനെ സമീപിച്ചു. തുടര്‍ന്ന കുറ്റക്കാര്‍ക്കെതിരെ രണ്ടാഴ്ചക്കകം കേസെടുത്ത് റിപ്പേര്‍ട്ട് നല്‍കണമെന്ന് ഉപ്പുതറ പൊലീസിന് കമ്മീഷന്‍ ഉറപ്പുനല്‍കി.

webdesk13: