അനുമതിയില്ലാതെ ഉത്സവത്തിന് എഴുന്നള്ളിപ്പിന് എത്തിച്ച ആനയെ കസ്റ്റഡിയിലെടുത്ത് വനം വകുപ്പ്

കോഴിക്കോട് ബാലുശേരിയില്‍ അനുമതിയില്ലാതെ ഉത്സവത്തിന് എഴുന്നള്ളിപ്പിന് എത്തിച്ച ആനയെ കസ്റ്റഡിയിലെടുത്ത് വനം വകുപ്പ്. ബാലുശേരി സ്വദേശി പ്രഭാകരന്റെ ആനയെ ആണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. ഫെബ്രുവരി 26 ന് ബാലുശേരി പൊന്നാരം തെരു ഗണപതി ക്ഷേത്രത്തില്‍ ഉത്സവത്തിന് അനുമതിയില്ലാതെ ആനയെ എത്തിച്ചതിന്റെ പശ്ചാത്തലത്തിലാണ് വനം വകുപ്പിന്റെ നടപടി.

ആനയെ കസ്റ്റഡിയിലെടുത്ത ശേഷം ഡോക്ടര്‍മാര്‍ പരിശോധിക്കുകയും ശേഷം ആനയുടെ പരിപാലനത്തിനായി ഉടമയ്ക്ക് തന്നെ വിട്ടു നല്‍കുകയും ചെയ്തു. അതേസമയം കോടതി ആവശ്യപ്പെടുന്ന സമയത്ത് ആനയെ എത്തിക്കണമെന്ന നിബന്ധനയോടെയാണ് ആനയെ ഉടമയ്ക്ക് വിട്ടു നല്‍കിയത്.

സംഭവത്തില്‍ നേരത്തെ ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെയും വനം വകുപ്പ് അധികൃതര്‍ കേസെടുത്തിരുന്നു. സംഭവത്തില്‍ ജില്ലാ കലക്ടര്‍ക്ക് ഉള്‍പ്പെടെ പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസിനും വനം വകുപ്പിനും നടപടിയെടുക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കിയത്.

 

 

webdesk17:
whatsapp
line