X

റേഷന്‍ സാധനങ്ങള്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ റദ്ദാക്കുമെന്ന പ്രചാരണം വ്യാജമെന്ന് ഭക്ഷ്യമന്ത്രി

കേരളത്തിലെ റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണം വ്യജാമാണെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍. വെള്ള കാര്‍ഡുപയോഗിച്ച് റേഷന്‍ സാധനങ്ങള്‍ വാങ്ങാത്തവര്‍ ഉണ്ടെങ്കില്‍ ഈ മാസം 30ന് മുമ്പായി എന്തെങ്കിലും വാങ്ങി കാര്‍ഡ് ലൈവാക്കിയില്ലെങ്കില്‍ അവ റദ്ദാക്കുമെന്നും ,ഏപ്രില്‍ ഒന്നു മുതല്‍ റേഷന്‍ സമ്പ്രദായം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നുമാണ് വ്യാജവാര്‍ത്ത. ഇപ്രകാരമൊരു നടപടിയും ആലോചനയില്‍ ഇല്ല ഭക്ഷ്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇത്തരം വ്യാജവാര്‍ത്ത നിര്‍മ്മിക്കുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ നിയമ നടപടികള്‍ കൈക്കൊള്ളുന്നതാണ് ഓഫീസ് മുന്നറിയിപ്പ നല്‍കി.

 

 

 

webdesk11: