കരിപ്പൂരില്‍ ഇറക്കേണ്ട വിമാനം കൊച്ചിയില്‍; യാത്രക്കാര്‍ ഇറങ്ങാതെ പ്രതിഷേധിച്ചു

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനം നെടുമ്പാശേരിയില്‍ ഇറങ്ങിയതോടെ പ്രതിഷേധവുമായി യാത്രക്കാര്‍. ജിദ്ദയില്‍ നിന്ന് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനം ഇറക്കേണ്ടത് കരിപ്പൂര്‍ വിമാനത്താവളത്തിലായിരുന്നു.

എന്നാല്‍ വിമാനം ഇറങ്ങിയത് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലും. ഇതോടെ യാത്രക്കാര്‍ പ്രതിഷേധം ആരംഭിച്ചു. വിമാനത്തില്‍ നിന്ന് ഇറങ്ങാതെയാണ് യാത്രക്കാര്‍ പ്രതിഷേധം അറിയിച്ചത്. കരിപ്പൂരില്‍ റണ്‍വേ അറ്റകുറ്റപണിയുടെ ഭാഗമായി പകല്‍ വിമാനമിറങ്ങുന്നില്ല. ഇക്കാരണത്താലാണ് വിമാനം നെടുമ്പാശേരിയില്‍ ഇറക്കിയത്.

webdesk13:
whatsapp
line