Categories: Newsworld

ചിത്രശലഭത്തിന്റെ ജഡം ശരീരത്തില്‍ കുത്തിവെച്ചു; 14കാരന്‍ മരിച്ചതിന് പിന്നില്‍ വൈറല്‍ ചലഞ്ച് ആണെന്ന് സംശയിച്ച് പോലീസ്

ബ്രസീലില്‍ ചിത്രശലഭത്തിന്റെ ജഡം ശരീരത്തില്‍ കുത്തിവെച്ച 14കാരന്‍ മരിച്ചു. ഡേവി ന്യൂസ് മൊറേറ എന്ന ബ്രസീല്‍ പൗരനാണ് മരിച്ചത്. സോഷ്യല്‍ മീഡിയ വൈറല്‍ ചലഞ്ച് ആണോ ഇതിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. ഏഴ് ദിവസത്തോളം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞതിന് ശേഷമാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്.

ദിവസങ്ങള്‍ക്ക് മുമ്പ് കുട്ടി ചത്ത ചിത്രശലഭത്തെ വെള്ളത്തില്‍ കലക്കി കാലില്‍ കുത്തിവച്ചിരുന്നു. കുത്തിവെയ്പ്പിന് ശേഷം അസഹനീയമായ വേദനയുമായാണ് 14കാരന്‍ വിറ്റോറിയ ഡി കോണ്‍ക്വിസ്റ്റയിലെ ആശുപത്രിയില്‍ എത്തിയത്. കാര്യമെന്തെന്ന് അറിയാതെ കുഴങ്ങിയ അധികൃതരോട് കുട്ടി ഇക്കാര്യംവെളിപ്പെടുത്തുകയായിരുന്നു. കുട്ടിക്ക് രക്തം കട്ട പിടിക്കുന്ന അവസ്ഥയും അലര്‍ജിയും ഉണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ പറയുന്നു. ഏഴ് ദിവസത്തോളം അതികഠിനമായ വേദന അനുഭവിച്ച ശേഷമാണ് ഡേവി മരണത്തിന് കീഴടങ്ങിയത്.

കുത്തിവെച്ച ശകലങ്ങളുടെ വലുപ്പത്തെക്കുറിച്ചും മിശ്രിതത്തിന്റെ അളവിനെക്കുറിച്ചും അറിയില്ലെന്നും കുത്തിവെപ്പിനിടയില്‍ രക്തധമനികളിലേക്ക് വായു കയറിയതാവാം മരണകാരണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. മരണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ സ്ഥിരീകരിക്കാനാവു എന്നും പൊലീസ് പറഞ്ഞു.

webdesk18:
whatsapp
line