മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ഒരു നിയോഗമെന്ന പോലെ എന്നില്‍ ഏല്പിക്കപെട്ടതാണ് ഈ ഉത്തരവാദിത്വമെന്ന ഉത്തമ ബോധ്യമുണ്ടെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ് വഴിയായിരുന്നു പ്രതികരണം.
മുസ്ലിം ലീഗ് എന്ന മഹാപ്രസ്ഥാനത്തെ നയിക്കാന്‍ മുന്‍ഗാമികളുടെ ചരിത്രവും ജീവിതവും തന്നെയാണ് ബലം. ഒരു ജനതയെ ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്ക് നയിക്കാനായി അവര്‍ വെട്ടിത്തെളിച്ച വഴികളിലൂടെ ആത്മവിശ്വാസത്തോടെ നമുക്ക് നടക്കാമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. മതേതര കേരളത്തിന്റെ പിന്തുണയോടെ ന്യൂനപക്ഷ, പിന്നോക്ക ജനവിഭാഗങ്ങളുടെ ശാക്തീകരണത്തിനും അവകാശ സംരക്ഷണത്തിനും വേണ്ടി നമുക്ക് പോരാട്ടം തുടരാമെന്നും വ്യക്തമാക്കി. ഖാഇദെ മില്ലത്ത് കൈമാറിത്തന്ന ഈ പതാക എന്റെ സഹോദങ്ങള്‍ ഉയര്‍ത്തി പിടിച്ച പോലെ നമ്മുക്കും അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിക്കാം. പ്രിയപ്പെട്ടവരുടെ പിന്തുണയും പ്രാര്ത്ഥനകളുമുണ്ടാകണമെന്നും സാദിഖലി തങ്ങള്‍ ആവശ്യപ്പെട്ടു.