രാമേശ്വരം: ശ്രീലങ്കയില്‍ പിടിച്ചുവെച്ചിരിക്കുന്ന മത്സ്യത്തൊഴിലാളികളെയും ബോട്ടുകളെയും വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് രാമേശ്വരം തങ്കച്ചിമഠം ഗ്രാമത്തില്‍ മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധം നടത്തി. നവംബര്‍ 5 ന് രാമേശ്വരത്ത് നിന്ന് കടലില്‍ പോയ 15 മത്സ്യത്തൊഴിലാളികളും 2 ബോട്ടുകളുമാണ് ശ്രീലങ്കയുടെ നാവികസേന പിടിച്ചെടുത്തത്.
ശ്രീലങ്കന്‍ നാവികസേനയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ ഇടപെടുന്നില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പരാതി ഉയര്‍ത്തി. അഖില മത്സ്യത്തൊഴിലാളി യൂണിയന്‍ സെക്രട്ടറി ജെ. സുരാജിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.