X

ആദ്യ തറാവീഹ് ഗള്‍ഫ് നാടുകളില്‍ പള്ളികള്‍ നിറഞ്ഞൊഴുകി

അബുദാബി: റമദാനിലെ ആദ്യതറാവീഹിന് ഗള്‍ഫ് നാടുകളിലെ പള്ളികള്‍ നിറഞ്ഞൊഴുകി. പുണ്യമാസത്തിന്റെ ഓരോ ദിനരാത്രങ്ങളും ആത്മചൈതന്യംകൊണ്ട് സമ്പുഷ്ടമാക്കാന്‍ വിശ്വാസികള്‍ തയാറെടുപ്പ് നടത്തിക്കഴിഞ്ഞു. വിവിധ പള്ളികളില്‍ കൊച്ചുകുട്ടികള്‍ മുതല്‍ പ്രായം ചെന്നവര്‍ വരെ ദേശഭാഷാ വ്യത്യാസമില്ലാതെ തറാവീഹിനായി അണിനിരന്നു. പരിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങള്‍ സൂക്ഷ്മതയോടെ പാരായണം ചെയ്തപ്പോള്‍ ഇമാമിന് പിന്നില്‍ അണിനിരന്ന വിശ്വാസികളുടെ ഖല്‍ബില്‍ ആത്മീയതയുടെ മറ്റൊരു ലോകം തീര്‍ക്കുകയായിരുന്നു.

ഗള്‍ഫ് നാടുകളിലെ ഏറ്റവും വലിയ മസ്ജിദായ ശൈഖ് സായിദ് ഗ്രാന്റ് മോസ്‌കില്‍ തറാവീഹില്‍ പങ്കാളിയാവാന്‍ ദൂരദിക്കുകളില്‍നിന്നുപോലും അനേകങ്ങള്‍ എത്തിച്ചേര്‍ന്നു. ഇനിയുള്ള ഒരുമാസക്കാലം വിശ്വാസികള്‍ക്ക് ആത്മശുദ്ധിയുടെയും നാഥന്റെ സ്മരണയുടെയും ഇടതടവില്ലാത്ത നിമിഷങ്ങളാണ്.

റമദാനിനോടനുബന്ധിച്ചു സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലും മറ്റു തൊഴിലിടങ്ങളിലും ജോലി സമയം കുറച്ചിട്ടുണ്ട്.

webdesk11: