മണ്ണാര്‍ക്കാട്: മുസ്‌ലിംലീഗ് നഗരസഭ ചെയര്‍മാന്‍മാരുടെയും നഗരസഭയിലെ കൗണ്‍സിലര്‍മാരുടെ പ്രഥമ സംസ്ഥാന സമ്മേളനത്തിന് മണ്ണാര്‍ക്കാട് വേദിയൊരുങ്ങുന്നു. ജനുവരി 21ന് മണ്ണാര്‍ക്കാട് ഫായിദ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സമ്മേളനം നടക്കുക. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജന. സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജന. സെക്രട്ടറി പി.എം.എ സലാം തുടങ്ങി സംസ്ഥാന, ജില്ല, നേതാക്കള്‍ പങ്കെടുക്കും. സമ്മേളനത്തിന്റെ മുന്നോടിയായി സ്വാഗതസംഘം രൂപീകരണ യോഗം മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ടി.എ സലാം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ക്കാട് നഗരസഭ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു.
മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, ജില്ല പ്രസിഡന്റ് കളത്തില്‍ അബ്ദുല്ല, വൈസ് പ്രസിഡന്റ് പൊന്‍പാറ കോയക്കുട്ടി, സെക്രട്ടറിമാരായ അഡ്വ. ടി.എ സിദ്ദീഖ്, കല്ലടി അബൂബക്കര്‍, റഷീദ് ആലായന്‍ എന്നിവര്‍ രക്ഷാധികാരികളാണ്. മണ്ണാര്‍ക്കാട് നഗരസഭ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ സ്വാഗതസംഘം ചെയര്‍മാനും, ഫാറൂഖ് നഗരസഭ ചെയര്‍മാന്‍ എം.സി അബ്ദുല്‍ റസാഖ് കണ്‍വീനറും, മുസ്‌ലിം ലീഗ് മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡന്റ് ടി.എ സലാം മാസ്റ്റര്‍ ട്രഷററുമാണ്. മുജീബ് കാടേരിയാണ് (ചെയര്‍മാന്‍ മലപ്പുറം നഗരസഭ) കോഡിനേറ്റര്‍.