X

ആദ്യഘട്ടം വിജയിച്ചു, വഖഫ് ബോര്‍ഡ് വിഷയത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് പി.എം.എ സലാം

മുസ്‌ലിം ലീഗ് പിന്‍മാറില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. വഖഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട സമരങ്ങളില്‍ നിന്ന് മുസ്‌ലിം ലീഗ് പിന്‍മാറില്ലെന്നാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞത്.

ഡിസംബര്‍ ഒമ്പതിന് നടത്തുന്ന വഖഫ് സംരക്ഷണ സമ്മേളനത്തില്‍ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു. സര്‍ക്കാര്‍ ഒരു വിഭാഗത്തെ ചര്‍ച്ചക്ക് വിളിച്ചത് മുസ്‌ലിം ലീഗ് സമരം പ്രഖ്യാപിച്ചപ്പോഴാണെന്നും അത് ലീഗിനെ ബാധിക്കുന്ന കാര്യമല്ലെന്നും പി.എം.എ സലാം പറഞ്ഞു.

എതിര്‍പ്പുകള്‍ അവഗണിച്ച് നിയമസഭയില്‍ വഖഫ് വിഷയത്തില്‍ സര്‍ക്കാര്‍ പാസാക്കിയ നിയമമുണ്ടെന്നും ആ നിയമം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. അത് നടപ്പാക്കില്ല എന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ലെന്നും നിയമസഭയില്‍ നിയമം റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യം ഉന്നയിച്ചു. അതുവരെ മുസ്‌ലിം ലീഗ് സമരം തുടരുമെന്നും പി.എം.എ സലാം ഓര്‍മപ്പെടുത്തി.

നിയമം പിന്‍വലിക്കുക എന്നതല്ലാതെ മറ്റൊരു ഒത്തുതീര്‍പ്പിനും ലീഗ് തയാറല്ലെന്നും പ്രക്ഷോഭത്തിന്റെ ആദ്യഘട്ടം വിജയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സമസ്തയുമായി ലീഗിനെ കൂട്ടികുഴകേണ്ടതില്ലെന്നും പി.എം.എ സലീം ഓര്‍മിപ്പിച്ചു.

Test User: