ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 66.16 ശതമാനം പോളിങ് രേഖപ്പെടുത്തി. ലോഹര്‍ദാഗ മണ്ഡലത്തിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ് രേഖപെടുത്തിയത്. എന്നാല്‍ ഹസാരിബാഗില്‍ ഏറ്റവും കുറഞ്ഞ പോളിങാണ് രേഖപ്പെടുത്തിയത്.
15 ജില്ലകളിലെ 43 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന് നടന്നത്. 683 സ്ഥാനാര്‍ഥികളായിരുന്നു മത്സര രംഗത്ത് ഉണ്ടായിരുന്നത്. ഇതില്‍ 73 വനിതകള്‍ സ്ഥാനാര്‍ത്ഥികളായിരുന്നു. മാവോയിസ്റ്റ് ബാധിത പ്രദേശങ്ങള്‍ ഉള്‍പ്പെടെ, ആദിവാസി ജനസംഖ്യയുള്ള എല്ലാ ജില്ലകളിലും സമാധാനപരമായി തന്നെ പോളിങ് നടന്നു. ബാക്കിയുള്ള 28 സീറ്റുകളില്‍ നവംബര്‍ 20ന് വോട്ടെടുപ്പ് നടക്കും.
അതേസമയം മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക് കടന്നു.