യുക്രൈനില്‍ നിന്നുള്ള മലയാളി വിദ്യാര്‍ത്ഥികളുടെ ആദ്യ സംഘം നെടുമ്പാശ്ശേരിയിലെത്തി. ഓപ്പറേഷന് ഗംഗയുടെ ഭാഗമായി ഇന്നലെ മുംബൈയില്‍ ഇറങ്ങിയ 11 വിദ്യാര്‍ഥികളാണ് ഇന്ന് ഉച്ചയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്.
കൊച്ചി വിമാനത്താവളത്തില്‍ മന്ത്രി പി. രാജീവ്, ബെന്നി ബഹന്നാന് എം.പി, എം എല്‍ എമാരായ റോജി എം ജോണ്‍, അന്‍വര്‍ സാദത്ത് തുടങ്ങിയവര്‍ സ്വീകരിക്കാനെത്തി.
ഓപ്പറേഷന് ഗംഗയുടെ ഭാഗമായി മൂന്ന് വിമാനങ്ങളിലായി 709 ഇന്ത്യക്കാരാണ് നിലവില്‍ രാജ്യത്ത് തിരിച്ചെത്തിയത്.