ലണ്ടന്‍: മൂന്ന് പേരുടെ ഡി.എന്‍.എ ഉപയോഗിച്ചുള്ള ആദ്യ കുഞ്ഞ് ബ്രിട്ടനില്‍ ജനിച്ചു. ജനന ശേഷം മാരകമായേക്കാവുന്ന രോഗങ്ങളെ പ്രതിരോധിക്കാന്‍ ഇങ്ങനെ ജനിക്കുന്ന കുട്ടികള്‍ക്ക് സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. മാതാപിതാക്കളെക്കൂടാതെ മറ്റൊരാളുടെ ഡി.എന്‍.എയും ഈ സാങ്കേതികവിദ്യയില്‍ ഉപയോഗിക്കുന്നു. കുഞ്ഞിന്റെ 99.8 ശതമാനം ഡി.എന്‍.എ മാതാപിതാക്കളില്‍നിന്ന് സ്വീകരിക്കുമ്പോള്‍ ബാക്കി ചെറിയൊരു ശതമാനം മാത്രമാണ് ദാതാവിന്റേത് ഉണ്ടാകുക. ഒരു സ്ത്രീ ദാതാവിന്റെ ഡി.എന്‍.എയാണ് ഇതിനായി സ്വീകരിച്ചത്.
മൂന്നുപേരുടെ ഡി.എന്‍.എയുമായി ആദ്യ കുഞ്ഞ് ജനിച്ചു
Tags: Baby