റഫാല്‍ കേസില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നടത്തിയ നാടകീയമായ വെളിപ്പെടുത്തലിനെതിരെ രൂക്ഷ പരിഹാസവുമായി രാഹുല്‍ ഗാന്ധി. റഫാല്‍ ഫയല്‍ മോഷ്ടിക്കപ്പെട്ടതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചാണ് രാഹുലിന്റെ ട്വീറ്റ്.
ആദ്യം റഫയേലിന്റെ പണം മോഷ്ടിക്കപ്പെട്ടു ഇപ്പോള്‍ ഇതാ ഫയലും പോയിരിക്കുന്നു എന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ പരിഹാസം.
റഫാല്‍ ഫയല്‍ മോഷണത്തില്‍ എഫ്.ഐ.ആര്‍ മോദിക്കെതിരെയായിരിക്കണം, പക്ഷേ, എഫ്‌ഐആര്‍ മോഷണം പിടിച്ചെടുത്ത മാധ്യമങ്ങള്‍ക്കെചതിരെയാണെന്നും രാഹുല്‍ വിമര്‍ശിച്ചു. ‘ഫയല്‍ ചോര്‍ ചൗകിദാര്‍’ എന്ന ഹാഷ്ടാഗോടെയായിരുന്നു രാഹുലിന്റെ ട്വീറ്റ്. #FileChorChowkidar ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്റാണ്.
രാജ്യത്ത് എല്ലാം കാണാതാകുകയാണെന്ന് പരിഹാസവുമായി രാഹുല്‍ നേരത്തെ രംഗത്തെത്തിയിരുന്നു. കര്‍ഷകന്റെ പണവും രണ്ട് കോടി തൊഴിലവസരവും കാണാതായി. റഫാല്‍ ഫയലും കാണാതായെന്ന രൂക്ഷ പരിഹാസമാണ് രാഹുല്‍ മോദിക്കെതിരെ വാര്‍ത്താ സമ്മേളനം നടത്തി ഉന്നയിച്ചത്. റഫാല്‍ വിമാനങ്ങള്‍ വൈകിപ്പിച്ചത് പ്രധാനമന്ത്രിയാണ് . അനില്‍ അംബാനിക്ക് കരാര്‍ ഒപ്പിച്ച് നല്‍കുന്നതിനാണ് പ്രധാനമന്ത്രി പദ്ധതി വൈകിപ്പിച്ചതെന്നും രാഹുല്‍ ഗന്ധി ആരോപിച്ചു
നരേന്ദ്ര മോദി നേരിട്ട് ഇടപെട്ട് നടത്തിയ സമാന്തര ചര്‍ച്ചകളിലും എല്ലാം ദുരൂഹതയുണ്ട്. ഇക്കാര്യങ്ങളില്‍ വിശദമായ അന്വേഷണം വേണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി അഴിമതി നടത്തിയതിയതിന് വ്യക്തമായ തെളിവുണ്ട്. ക്രിമില്‍ കേസില്‍ അന്വേഷണം നടത്തുന്നതില്‍ എന്താണ് തടസമെന്ന് മനസിലാകുന്നില്ലെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.