സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് 2000 കോടി കടമെടുക്കുമെന്ന് സര്‍ക്കാര്‍. ഈ മാസം ആദ്യം 2000 കോടി കടമെടുത്തിരുന്നു. അടുത്ത മാസത്തെ ശമ്പള പെന്‍ഷന്‍ വിതരണം ചെയ്യാനാണ് കടമെടുക്കുന്നത്.
കടമെടുക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന നിയന്ത്രണം സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയിരുന്നു. നിലവില്‍ നികുതി വരവ് വര്‍ധിച്ചെങ്കിലും പ്രതിസന്ധി തുടരുകയാണ്. കടമെടുക്കാതെ മുന്നോട്ടു പോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവില്‍ സര്‍ക്കാറിന് മുന്നില്‍. അനാവശ്യ ചെലവുകള്‍ ഒഴിവാക്കാനും സാമ്പത്തിക നിയന്ത്രണം കൊണ്ടുവരാനുമുള്ള തീരുമാനങ്ങളും നടപടിയായിട്ടില്ല.