കൊയിലാണ്ടിയില്‍ ആന ഇടഞ്ഞ സംഭവം; അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കോഴിക്കോട് കൊയിലാണ്ടിയില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞ സംഭവത്തില്‍ സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ച്ചയായ വെടിക്കെട്ടും ഇടചങ്ങല ഇല്ലാതിരുന്നതുമാണ് ആനയിടഞ്ഞതിന് കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ഗുരുവായൂര്‍ പീതാംബരനെന്ന ആനയെ മദപ്പാടിനോട് അടുത്ത സമയത്താണ് എഴുന്നെള്ളിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആനയുടെ രാസ, രക്ത പരിശോധന ഫലത്തില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണിന്റെ അളവ് കൂടുതലായി കണ്ടെത്തിയിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരി 13നായിരുന്നു കൊയിലാണ്ടി മണക്കുളങ്ങര ഭഗവതീ ക്ഷേത്തില്‍ ആനയിടഞ്ഞ് അപകടമുണ്ടായത്. അപകടത്തില്‍ മൂന്ന് ര്‍േ കൊല്ലപ്പെടുയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഗുരുവായൂര്‍ ദേവസ്വത്തിന് കീഴിലുളള പീതാംബരന്‍, ഗോകുല്‍ എന്നീ ആനകളാണ് ഇടഞ്ഞത്. വരവിന് മുന്നോടിയായി കതിന പൊട്ടിച്ചതോടെ വിരണ്ട പീതാംബരന്‍ ഗോകുലിനെ കുത്തുകയായിരുന്നു.

webdesk18:
whatsapp
line