Culture
ചലച്ചിത്രമേളക്ക് മാനവികതയുടെ മുഖം കൂടി; പ്രേംകുമാറിന്റെ മനസിലുദിച്ച ‘സിനിബ്ലഡ്’, രണ്ടാം ഘട്ടം 17ന്
മാനവികതയുടെ ഒരു പുത്തൻ സംസ്കാരം കൂടി രൂപപ്പെടുത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം ആ ആശയം മുന്നോട്ട് വച്ചത്

ഏറെ പ്രത്യേകതകളുമായാണ് ഇരുപത്തി ഒൻപതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കമായത്. സിനിമ തെരഞ്ഞെടുപ്പുകളിലായാലും ഡെലിഗേറ്റുകൾക്ക് വേണ്ട പ്രവർത്തനങ്ങളിലായാലും വിവിധ പരിപാടികളിലായാലും മേള പുതുമ കൊണ്ടുവന്നു. അക്കൂട്ടത്തിൽ മാനവികതയുടെ പരിയമായാണ് സിനിബ്ലഡ് എന്ന പേരിൽ സംഘാടകർ ഒരു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം നടന്ന ക്യാമ്പിൽ മികച്ച പങ്കാളിത്തം സിനിമാമോഹികൾക്കിടയിൽ നിന്നും ലഭിച്ചിരുന്നു.
“ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേം കുമാറിന്റെ മനസിൽ തോന്നിയ ആശയമാണിത്. ഐഎഫ്എഫ്കെ എന്ന് പറയുന്നത് യുവാക്കളുടെ ഒരു ഉത്സവമാണല്ലോ. അതിനൊരു മാനവികതയുടെ മുഖംകൂടി ഉണ്ടാകണമെന്നുണ്ട്. മാനവികതയുടെ ഒരു പുത്തൻ സംസ്കാരം കൂടി രൂപപ്പെടുത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം ആ ആശയം മുന്നോട്ട് വച്ചത്. അതിനൊരു തുടക്കമാണ് ഈ ചലച്ചിത്രമേള. ഇന്നലത്തെ രക്തദാന ക്യാമ്പിൽ അത്യാവശ്യം നല്ല രീതിയിലുള്ള പങ്കാളിത്തം ഉണ്ടായിരുന്നു. പെട്ടെന്ന് തീരുമാനിച്ചൊരു കാര്യം കൂടിയായതിനാൽ അത്രയൊന്നും ആരും അറിഞ്ഞിരുന്നില്ല. ഇനിയുള്ള എല്ലാ ഐെഫ്എഫ്കെയിലും മുഴുവൻ ദിവസവും ഇത്തരത്തിൽ രക്തദാന ക്യാമ്പ് ഉണ്ടാകും”, എന്ന് അക്കാദമി പ്രതിനിധി പറഞ്ഞു.
സിനി ബ്ലഡിന്റെ രണ്ടാം ഘട്ടം ചൊവ്വാഴ്ച(17 ഡിസംബർ) നടക്കും. രാവിലെ 10 മുതൽ 12.30 വരെയാകും ‘സിനി ബ്ലഡ്’ സംഘടിപ്പിക്കുക. ആർസിസി ബ്ലഡ് ബാങ്കുമായി ചേർന്ന് ടാഗോർ തിയറ്ററിലാകും ക്യാമ്പ് നടക്കുക. കേരള ചലച്ചിത്ര അക്കാദമിയും പൊലീസിന്റെ രക്തദാന സേവനമായ പോൽ ബ്ലഡും തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയും കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലും സംയുക്തമായാണു രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്.
രക്തദാനം മനുഷ്യസ്നേഹത്തിന്റെ ഭാഗമാണെന്നും സിനിമ കാണാനെത്തുന്ന യുവത രക്തദാനത്തിന്റെ ഭാഗമാകുകയും അതിലൂടെ അവരുടെ സാമൂഹിക പ്രതിബദ്ധത തുറന്നുകാട്ടുകയും ചെയ്യണമെന്നും പ്രേംകുമാർ പറഞ്ഞു. നിരവധി ഡെലിഗേറ്റുകളും പൊതുജനങ്ങളും ആദ്യ രക്തദാന പരിപാടിയിൽ പങ്കാളികളായിരുന്നു. തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഡോ. അഭിലാഷിന്റെ നേതൃത്വത്തിലാണു രക്തദാന പരിപാടി. രക്തം ദാനം ചെയ്യാൻ സന്നദ്ധരായവർ 9497904045 എന്ന നമ്പറിൽ ബന്ധപ്പെടുക.
Film
വീണ്ടും ഞെട്ടിക്കാൻ മമ്മൂട്ടി; “കളങ്കാവൽ” പുത്തൻ പോസ്റ്റർ പുറത്ത്
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിക്കുന്ന കളങ്കാവൽ എന്ന ത്രില്ലർ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്.

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിക്കുന്ന കളങ്കാവൽ എന്ന ത്രില്ലർ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്. നിഗൂഢവും വിചിത്രവുമായ പശ്ചാത്തലത്തിൽ അവതരിപ്പിച്ചിരിക്കുന്ന മമ്മൂട്ടിയെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ചിത്രത്തിൻ്റെതായി ഇതിന് മുമ്പ് പുറത്ത് വന്ന സ്റ്റിൽ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.
ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചത്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി, സംഗീതം – മുജീബ് മജീദ്, എഡിറ്റർ – പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ് വി, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം-അഭിജിത്ത് സി, സ്റ്റിൽസ്- നിദാദ്, പബ്ലിസിറ്റി ഡിസൈൻസ്- ആൻ്റണി സ്റ്റീഫൻ, ആഷിഫ് സലിം, ടൈറ്റിൽ ഡിസൈൻ- ആഷിഫ് സലിം, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, പിആർഓ – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്.
Film
കൂലി ആദ്യദിനം നേടിയത് 150 കോടി

ആദ്യം ദിവസത്തില്‍ തന്നെ 150 കോടി കളക്ഷനുമായി കൂലി. ആദ്യം ദിനത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍നേടുന്ന തമിഴ് ചിത്രമെന്ന റെക്കാര്‍ഡാണ് കൂലി നേടിയത്. കളക്ഷന്‍ റെക്കോര്‍ഡ് ഏറ്റവും കൂടുതല്‍ നേടിയിരുന്നത് വിജയ് ചിത്രമായ ലിയോക്കായിരുന്നു. ആദ്യദിനത്തില്‍ തന്നെ 148 കോടി കരസ്ഥമാക്കിയിരുന്നു.
തമിഴ്‌നാട്ടില്‍ മാത്രമായി ആദ്യദിനം നേടിയത് 30 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കേരളം, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലും വലിയ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്.
കേരളത്തില്‍നിന്ന് 10 കോടി, ആന്ധ്ര-18 കോടി, കര്‍ണാടകയില്‍നിന്ന് 14-15 കോടി രൂപയാണ് റിപ്പോര്‍ട്ടുകള്‍. ആഗോള ബോക്‌സ് ഓഫിസ് കളക്ഷന്‍ ഏകദേശം 75 കോടി വരുമെന്നാണ് റിപ്പോര്‍ട്ട്. കൂലിചിത്രത്തിനു പിന്നാലെ തന്നെ ചിത്രത്തിന്റെ വ്യാജ പതിപ്പും പുറത്തിറങ്ങി.
നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റുകളിലും ടെലഗ്രാം ഗ്രൂപ്പുകളിലുമാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് ലഭ്യമാകുന്നത്. 240പി റിപ്പുകള്‍ മുതല്‍ പ്രീമിയം ക്വാളിറ്റിയുള്ള 1080പി പ്രിന്റുകള്‍ വരെയുള്ള വിവിധ പതിപ്പുകളില്‍ സിനിമ പ്രചരിക്കുന്നുണ്ട്. ഇത് ബോക്‌സ് ഒഫീസ് കണക്കുകളെ ബാധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. രജനികാന്തിനെ കൂടാതെ തന്നെ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ആമിര്‍ഖാനും അതിഥിവേഷത്തില്‍ എത്തുന്നു.
നാഗാര്‍ജുന, ശ്രുതി ഹാസന്‍, സൗബിന്‍ ഷാഹിര്‍, സത്യരാജ്, ഉപേന്ദ്ര റാവു എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
പ്രീ-ബുക്കിംഗ് വില്‍പ്പനയില്‍ 100 കോടിയിലധികം രൂപ നേടി. ആഗോള ബോക്‌സ് ഓഫിസില്‍ ചിത്രം ഏകദേശം 300 കോടി രൂപ ശേഖരിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കൂലി തിയേറ്ററുകളില്‍ വിജയകരമായി മുന്നേറുന്നു.
Film
അടുക്കളയിലെന്നപോലെ അണിയറയിലും മികവ് കാട്ടുന്ന വനിതകള്‍

ഫൈസല്‍ മാടായി
അടുക്കളയിലും സ്ത്രീയുടെ മികവ് എന്ന് തന്നെ പറയണം. അവരുടെ കര്‍മഫലം തന്നെയല്ലേ ഭക്ഷണത്തിലെ രുചിയില്‍ നിന്ന് തുടങ്ങി അടുക്കളയിലെയും പുറത്തെയും ജോലികള്‍ വരെയുള്ളവയില്‍ മികവറിയിച്ച് വേതനമില്ലെങ്കിലും നല്ലൊരു കുടുംബിനിയായി വീടകങ്ങളെ മനോഹരയാക്കുന്നത്.
നമ്മുടെ അമ്മമാരില്‍ നിന്ന് തുടങ്ങി ഭാര്യാ സഹോദരിമാര്‍ എല്ലാവരും കൂടിച്ചേരുന്ന കുടുബിനികള്‍ നല്ലൊരു ആണിനെ രൂപപപ്പെടുത്തുന്നതിലേക്ക് വരെ നയിക്കുന്നു എന്ന് പറഞ്ഞാല്‍ അധികമാകില്ല. പൊതുരംഗത്ത് പ്രവര്‍ത്തിക്കുവര്‍ക്ക് പിന്നിലുമുണ്ട് സ്ത്രീയുടെ പിന്തുണയും ധൈര്യവും. അത് ഏത് തൊഴിലിടമായാലും
ഒരു സ്തീ, അവര്‍ നല്‍കുന്ന മനോബലമാണ് പുരുഷന്റെ കഴിവിനെ പരിപോഷിപ്പിക്കുന്നത്.
സിനിമയിലായാലും നാടകത്തിലായാലും മറ്റ് കലാമേഖലകളിലായാലും അരങ്ങിലും പിന്നണിയിലും കലാമൂല്യങ്ങളുടെ കഴിവില്‍ മികവ് കാട്ടുന്ന വനിതകള്‍ അവരിപ്പോള്‍ രാഷ്ട്രീയത്തിലെന്ന പോലെ സിനിമയില്‍ അഭിനേതാക്കളുടെ സംഘടനയുടെ തലപ്പത്ത് എത്തുന്നത് സന്തോഷകരമാണെന്ന് പറയാം.
സിനിമാ മേഖലയിലെ മൂല്യചുതിക്കെതിരെ കുടുംബകങ്ങളിലെന്നപോലെ നിലകൊള്ളാന്‍ അമ്മ എന്ന ഹൃദയ വികാരമായി മാറും വാക്കിന്റെ മേന്‍മയില്‍ ‘ദി അസോസിയേഷന്‍ ഓഫ് മലയാളം മൂവീ ആര്‍ടിസ്റ്റ്‌സ്’ അധ്യക്ഷ പദവിയിലേക്കെത്തിയ ആദ്യ വനിതയാകും ശ്വേതാ മേനോന് സാധിച്ചാല്‍ അത് തന്നെയാകും പൊതുസമൂഹത്തിന് നല്‍കാവുന്ന നല്ല മാതൃക. കേരള പത്രപ്രവര്‍ത്തക യൂണിയനില്‍ ആദ്യ വനിതാ പ്രസിഡന്റായി എം.വി വിനീത തെരഞ്ഞെടുക്കപ്പെട്ട നിമിഷത്തിലുണ്ടായ അതേ വികാരമാണ് ശ്വേത മേനോന്‍ അമ്മ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വേളയിലും ഉള്ളിലുണ്ടായത്. സ്ത്രീ എന്നത് ആണത്തത്തിന്റെ അഹന്തയ്ക്ക് അടിമയായി ജീവിക്കേണ്ടവളല്ല. അവര്‍ക്കുമുണ്ട് അവരുടേതായ അവകാശങ്ങള്‍. ഒരു സ്ത്രീയില്ലെങ്കില്‍ ഇന്ന് ആണൊരുത്തനായി വിലസും ഞാനുണ്ടാകില്ലെന്ന ചിന്ത നമുക്കുണ്ടെങ്കില്‍ പുരുഷന്‍മാര്‍ക്ക് ആര്‍ക്കും എതിര്‍ക്കാനാകില്ല. അടിച്ചമര്‍ത്തലിന്റെയും അകറ്റി നിര്‍ത്തലിന്റെ കാലമൊക്കെ കഴിഞ്ഞു. പൊതുരംഗത്തുള്‍പ്പെടെ ശോഭിക്കുകയാണ് വനിതകളായ നിരവധി പേര്‍.
പുരുഷന്‍മാരെ തടുക്കുന്ന പരിമിതികള്‍ മറികടക്കാന്‍ സ്ത്രീ മുന്നേറ്റത്തിന് സാധ്യമാകുമെങ്കില്‍ സമൂഹത്തിനാകമാനം ഉപകാരപ്രദമായ നല്ല നാളെകള്‍ രൂപപ്പെടുമെന്നാണ് പ്രതീക്ഷ. കുടുബങ്ങളെ കണ്ണീരിലാക്കുന്ന, സമൂഹത്തിന് തന്നെ ഭീഷണിയായ ലഹരി വ്യാപനവും ഉപയോഗവും ഒരു പരിധിവരെ ഏത് മേഖലയിലായാലുഭ സ്ത്രീ മുന്നേറ്റങ്ങള്‍ക്കാകുമെങ്കില്‍ അത് തന്നെയാകും നിങ്ങളില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന പ്രഥമ പരിഗണനാപരമായ വിഷയം.
അക്രമങ്ങളില്‍ നിന്ന് തുടങ്ങി കൊലപാതങ്ങളിലേക്ക് വരെയെത്തുന്ന ലഹരി ഉപയോഗം വലിയൊരു വിപത്തായി മാറുമ്പോള്‍ തങ്ങളാലാകുന്ന ചെറുത്ത് നില്‍പ്പ് സ്ത്രീ മുന്നേറ്റം അനിവാര്യമായ ഘട്ടമാണിത്. ലഹരിക്കടിമയാകും യൗവനത്തെ ചേര്‍ത്ത് നിര്‍ത്തി സമൂഹത്തിന് ആപത്തായി മാറികൊണ്ടിരിക്കുന്ന തിമയില്‍ നിന്ന് മോചിപ്പിക്കാന്‍ വനിതാ കരുത്ത് കൊണ്ട് സാധ്യമായാല്‍ അത് തന്നെയാകും നിങ്ങള്‍ സമൂഹത്തിന് പകര്‍ന്ന് നല്‍കുന്ന നന്മയുടെ വശം. സിനിമാ സെറ്റുകളിലും വ്യാപകമാകുന്ന മയക്കുമരുന്ന് ഉപയോഗത്തിന് തടയിടാന്‍ ശ്വേത മേനോന്‍ നേതൃത്വം നല്‍കുന്ന അമ്മയെന്ന സംഘടനയ്ക്കും ചെയ്യാനാകുന്ന വലിയ കാര്യം. അധികാരം അഹന്തയ്ക്കാകരുതെന്ന തിരിച്ചറിവ് കൂടി പകര്‍ന്ന് നയിക്കാനായാല്‍ സിനിമയെന്ന മാധ്യമം ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യമാകുമെന്നും ഉണര്‍ത്തുകയാണ് ഈ ഘട്ടത്തില്‍ അമ്മയുടെ തലപ്പത്തിരുന്ന് പൊതുസമൂഹത്തിനാകമാനം ഉപകാരപ്രദമാകും മേന്‍മയേറിയ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ ശ്വേത മേനോനും സംഘത്തിനുമാകട്ടെയെന്ന് ആശംസിക്കുന്നു.
-
kerala2 days ago
സൗദി കെ.എം.സി.സി സെൻ്റർ ശിലാസ്ഥാപനം നാളെ
-
kerala3 days ago
തിരുവനന്തപുരത്തെ സ്കൂള്‍ തിരഞ്ഞെടുപ്പില്‍ വോട്ടു വാങ്ങാന്‍ എസ്എഫ്ഐ മദ്യം വിതരണം ചെയ്തതായി പരാതി
-
crime3 days ago
കോഴിക്കോട് 237 ഗ്രാം എംഡിഎംഎ പിടിക്കൂടി
-
GULF3 days ago
സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ തൊഴിലാളി ക്യാമ്പ് സന്ദര്‍ശിച്ചു
-
Cricket3 days ago
സഞ്ജുവിന് വേണ്ടി കൊല്‍ക്കത്തയുടെ വമ്പന്‍ നീക്കം; സിഎസ്കെയ്ക്കും വെല്ലുവിളി
-
india3 days ago
മിന്നു മണിയുടെ തിളക്കത്തില്‍ ഇന്ത്യ എയ്ക്ക് രണ്ടാം ഏകദിനത്തില്‍ ആവേശകരമായ ജയം; പരമ്പര സ്വന്തമാക്കി
-
india3 days ago
കിഷ്ത്വാർ മേഘവിസ്ഫോടനം; മരണസംഖ്യ ഇനിയും ഉയരും, കണ്ടെത്താനുള്ളത് 80 പേരെ
-
india2 days ago
ബംഗളൂരു ബന്നര്‍ഘട്ട പാര്‍ക്കില്‍ സഫാരിക്കിടെ 13കാരനെ പുലി ആക്രമിച്ചു