മകനെ എയര്‍പോട്ടിലാക്കി വരുന്നതിനിടെ കാര്‍ ലോറിയിലിടിച്ച് പിതാവിന് ദാരുണാന്ത്യം. അപകടത്തില്‍ നാലുപേര്‍ക്ക് പരുക്ക്. തിരുവനന്തപുരം ബാലരാമപുരത്താണ് അപകടം നടന്നത്. ഇന്നലെ രാത്രി 12.30 മണിയോടെ തിരുവനന്തപുരത്ത് നിന്നും നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു.
കാറിലുണ്ടായിരുന്ന മാരായമുട്ടം വിളയില്‍ വീട്ടില്‍ സ്റ്റാന്‍ലിനാണ് (65) മരിച്ചത്. നാലുപേര്‍ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ ഒരാള്‍ ഗുരുതരാവസ്ഥയിലാണ്. മകന്‍ സന്തോഷിനെ എയര്‍പോര്‍ട്ടില്‍ കൊണ്ടാക്കി തിരിച്ചു വരുന്നതിനിടെയായിരുന്നു അപകടം.
അപകടത്തില്‍ ആലീസ്, ജൂബിയ, അലന്‍, അനീഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. സംഭവസ്ഥാലത്തെത്തിയ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.