X

മുതലപ്പൊഴിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രതേൃക പാക്കേജ് വേണം; ലാറ്റിന്‍ അതിരൂപത പള്ളികളിലിന്ന് പ്രതിഷേധ ഞായര്‍

മുതലപ്പൊഴിയിലെ തുടര്‍ച്ചയായ അപകടങ്ങളിലും വികാര്‍ ജനറല്‍ ഫാ.യൂജിന്‍ പെരേരക്കെതിരെ കേസ് എടുത്തതിനുമെതിരെ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ ഇന്ന് പ്രതിഷേധ ഞായര്‍ ആചരിക്കും. കേരളാ ലാറ്റിന്‍ കത്തോലിക്ക് അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധ ദിനാചരണം.

സര്‍ക്കാരിന്റെ അനാസ്ഥ ചൂണ്ടിക്കാണിക്കുമ്പോള്‍, സഭയെ അപമാനിക്കാനും, കേസുകളില്‍ കുരുക്കി നിശ്ശബ്ദരാക്കാനുമാണ് ശ്രമം എന്നാണ് വിമര്‍ശനം. ഇത് സംബന്ധിച്ച അറിയിപ്പ് കുര്‍ബാനയ്ക്കിടെ വായിക്കും. രൂപതകളും ഇടവകകളും സംഘടനകളും കേന്ദ്രീകരിച്ചു പ്രതിഷേധം സംഘടിപ്പിക്കും. എല്ലാ സംഘടനകളെയും സഹകരിപ്പിച്ചുകൊണ്ട് സംയുക്ത പ്രതികരണ സംഗമങ്ങള്‍ നടത്താനും ആഹ്വാനം ഉണ്ട്.

ശനിയാഴ്ച പുതുക്കുറിച്ചി ഫെറോനയുടെ നേതൃത്വത്തില്‍ മുതാലപ്പൊഴിയില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. വിഴിഞ്ഞം സമരത്തിന്റെ ഒന്നാം വാര്‍ഷിക പരിപാടികള്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്തുള്ള ആര്‍ച്ച് ബിഷപ്പിന്റെ സര്‍ക്കുലറും ഇന്ന് പള്ളികളില്‍ വായിക്കും.

webdesk13: