കെ വിദ്യ വ്യാജരേഖ ചമച്ച കേസ് അഗളി പൊലീസ് അന്വേഷിക്കും. കേസ് അഗളി പൊലീസിന് കൈമാറിയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ അറിയിച്ചു. അതേസമയം, വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയിട്ടില്ലെന്ന് എസ്എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യ ഇപ്പോഴും വാദിക്കുന്നുണ്ട്. മഹാരാജാസ് കോളേജിന്റെ പേരില്‍ എവിടെയും സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്നും വിദ്യ പറഞ്ഞു.
വിദ്യ സമര്‍പ്പിച്ച രേഖകള്‍ വ്യാജമെന്ന് തെളിഞ്ഞതോടെ പൊലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കരിന്തളം കോളജ് അധികൃതരും. കഴിഞ്ഞ അക്കാദമിക് വര്‍ഷത്തിലാണ് കെ വിദ്യ കരിന്തളം കോളജില്‍ താത്ക്കാലിക അധ്യാപികായായി ജോലി ചെയ്തത്. അന്ന് സമര്‍പ്പിച്ച രേഖകളില്‍ മഹാരാജാസിലെ വ്യാജ രേഖയും ഉള്‍പ്പെട്ടിരുന്നു. അട്ടപ്പാടി കോളജിലെ വിവാദമുയര്‍ന്നതിനെ തുടര്‍ന്ന് രേഖകള്‍ പരിശോധിച്ചപ്പോഴാണ് ഇത് കോളജ് അധികൃതര്‍ പരിശോധിച്ചതും തിരിച്ചറിഞ്ഞതും.
വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കാന്‍ എസ്എഫ്‌ഐ നേതൃത്വം സഹായം നല്‍കിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.