X

ഉമ തോമസ് എം.എല്‍.എയുടെ ആരോഗ്യസ്ഥിതി നിലവില്‍ ആശങ്കാജനകമല്ലെന്ന് വിദഗ്ധ സംഘം

കലൂര്‍ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ നിന്ന് വീണ് പരിക്കേറ്റ് കൊച്ചി റിനൈ മെഡിസിറ്റിയില്‍ ചികിത്സയില്‍ കഴിയുന്ന ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതിയില്‍ നിലവില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാരുടെ വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട്. കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എം.എല്‍.എ യുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയ റിപ്പോര്‍ട്ട് പുറത്തിറക്കിയത്. നിലവിലുള്ള ചികിത്സ തൃപ്തികരമെന്നും തുടര്‍ ചികിത്സകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും സംഘം അറിയിച്ചു.

അര്‍ധരാത്രിയോടെയാണ് ഡോ. ജയകുമാറിെന്റ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിലെത്തിയത്. തുടര്‍ച്ചയായ രണ്ടു മണിക്കൂറോളം അവര്‍ എം.എല്‍.എയുടെ ആരോഗ്യസ്ഥിതി പരിശോധിച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വിലയിരുത്തിയ ശേഷം റിനൈയിലെ ഡോക്ടര്‍മാരുടെ സംഘവുമായി ചര്‍ച്ച നടത്തുകയും ചെയ്തു.

ഡോ.ജയകുമാറിന് പുറമേ ഡോക്ടര്‍മാരായ ആര്‍ രതീഷ് കുമാര്‍,ഫിലിപ്പ് ഐസക് പി.ജി അനീഷ്,സിജോ ജോസഫ്, ജോസ് ജോണ്‍ എന്നിവരാണ് വിദഗ്ധ സംഘത്തില്‍ ഉണ്ടായിരുന്നത്.

webdesk18: