X

വൈകല്യത്തോടെ കുഞ്ഞ് ജനിച്ച സംഭവം; ഡോക്ടര്‍മാര്‍ക്കെതിരായ നടപടി താക്കീതില്‍ ഒതുക്കാന്‍ സര്‍ക്കാര്‍ ശിപാര്‍ശ

ആലപ്പുഴയിലെ നവജാത ശിശുവിന്റെ വൈകല്യത്തില്‍ പരിശോധന നടത്തിയ ഡോക്ടര്‍മാര്‍ക്കെതിരായ നടപടി താക്കീതില്‍ ഒതുക്കാന്‍ സര്‍ക്കാര്‍ ശിപാര്‍ശ. ആരോഗ്യവകുപ്പ് നിയോഗിച്ച വിദഗ്ധ സംഘമാണ് ശിപാര്‍ശ ചെയ്തത്. നവജാത ശിശുവിന്റെ വൈകല്യത്തില്‍ ആശയവിനിമയം നടത്തിയതില്‍ മാത്രമാണ് ഡോക്ടര്‍മാര്‍ക്ക് വീഴ്ചയുണ്ടായെന്ന് വിദഗ്ധ സംഘം.

സംഭവത്തില്‍ ഡോക്ടേഴ്‌സിനെ സംരക്ഷിച്ചാണ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നും അനോമലി സ്‌കാനിംഗില്‍ ഗുരുതര വൈകല്യങ്ങള്‍ മാത്രമെ കണ്ടെത്താന്‍ കഴിയുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് ആരോഗ്യ മന്ത്രിക്ക് കൈമാറി.

ആരോപണ വിധേയരായ ഡോക്ടേഴ്‌സിന് എതിരെ കടുത്ത നടപടി ഉണ്ടാവില്ല. ഗര്‍ഭിണിയായ യുവതിയോട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നവംബര്‍ എട്ടിനാണ് ആലപ്പുഴ ലജനത്ത് വാര്‍ഡില്‍ സുറുമി പ്രസവിക്കുന്നത്. കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല.മലര്‍ത്തികിടത്തിയാല്‍ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും കാലിനും കൈക്കും വളവുണ്ട്.ഗര്‍ഭകാലത്തെ സ്‌കാനിങ്ങില്‍ ഡോക്ടര്‍മാര്‍ വൈകല്യം അറിയിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.

 

webdesk17: