X

സമസ്ത പൊതുപരീക്ഷക്ക് നാളെ തുടക്കമാവും

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ നടക്കുന്ന പൊതുപരീക്ഷ ക്ക് ഇന്ത്യയില്‍ നാളെ തുടക്കമാവും. വിദേശങ്ങളില്‍ ഇന്നും നാളെയുമാണ് പരീക്ഷ. 10,459 മദ്‌റസകളില്‍ നിന്നായി 2,61,386 കുട്ടികളാണ് ഈ വര്‍ഷത്തെ പൊതുപരീക്ഷ എഴുതുന്നത്. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് പൊതുപരീക്ഷ നടക്കുന്നത്.

അഞ്ചാം ക്ലാസില്‍ 1,11,817 കുട്ടികളും, ഏഴാം ക്ലാസില്‍ 1,02,005 കുട്ടികളും, പത്താം ക്ലാസില്‍ 40,728 കുട്ടികളും, പ്ലസ്ടു ക്ലാസ്സില്‍ 6,836 എന്നിങ്ങനെയാണ് പൊതുപരീക്ഷയില്‍ പങ്കെടുക്കുന്നത്. പത്താം ക്ലാസില്‍ 156 സെന്ററുകളും, പ്ലസ്ടു ക്ലാസില്‍ 56 സെന്ററുകളും ഈ വര്‍ഷം വര്‍ദ്ധിച്ചിട്ടുണ്ട്.

ഈ വര്‍ഷത്തെ പൊതുപരീക്ഷക്ക് 133 ഡിവിഷന്‍ സെന്ററുകള്‍ ഒരുക്കിയിട്ടുണ്ട്. 10,938 സൂപ്രവൈസര്‍മാരെ പരീക്ഷാ ജോലിക്ക് നിയോഗിച്ചിട്ടുണ്ട്. നാളെ (11032022) വൈകുന്നേരം 3 മണിക്ക് സൂപ്രവൈസര്‍മാര്‍ക്കുള്ള പരിശീലനം അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ വെച്ച് നടക്കും. കേരളത്തിന് പുറമെ തമിഴ്‌നാട്, പോണ്ടിച്ചേരി, മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ്, ആസാം, ബീഹാര്‍, അന്തമാന്‍, ലക്ഷദ്വീപ് പ്രദേശങ്ങളിലും, മലേഷ്യ, യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍, ഖത്തര്‍, സഊദി അറേബ്യ, ഖുവൈത്ത് എന്നീ വിദേശരാഷ്ട്രങ്ങളിലുമായി 7,455 സെന്ററുകളാണ് പൊതുപരീക്ഷക്ക് വേണ്ടി ഒരുക്കിയിട്ടുള്ളത്.

പൊതുപരീക്ഷാ കേന്ദ്രീകൃത മൂല്യനിര്‍ണയം മാര്‍ച്ച് 15,16 തിയ്യതികളില്‍ ഡിവിഷന്‍ കേന്ദ്രങ്ങളില്‍ നടക്കും. പൊതുപരീക്ഷക്ക് നിയോഗിക്കപ്പെട്ട ഡിവിഷന്‍ സൂപ്രുണ്ടുമാര്‍ക്കുള്ള പരിശീലനം ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ.സി അഹമ്മദ് കുട്ടി മൗലവി അദ്ധ്യക്ഷനായി. കെ.എച്ഛ് കോട്ടപ്പുഴ സ്വഗതവും, വി ഉസ്മാന്‍ ഫൈസി ഇന്ത്യനൂര്‍ നന്ദിയും പറഞ്ഞു.

Test User: