തൃശൂര്‍: ഓടികൊണ്ടിരിക്കെ തൃശൂരില്‍ നിസാമുദ്ദീന്‍ എക്‌സ്പ്രസിന്റെ എഞ്ചിനും ബോഗിയും വേര്‍പ്പെട്ടു. പൂങ്കുന്നം സ്റ്റേഷനടുത്ത് വച്ചാണ് കപ്ലിംഗ് വേര്‍പ്പെട്ടത്. ഇതേ തുടര്‍ന്ന് ട്രെയിന്‍ സ്റ്റേഷന് സമീപം അരമണിക്കൂര്‍ നിര്‍ത്തിയിട്ടു.
എറണാകുളത്ത് നിന്ന് പുറപ്പെട്ട ട്രെയിനിന്റെ കപ്ലിംഗാണ് വേര്‍പ്പെട്ടത്. അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ട്രെയിന്‍ യാത്ര പുനരാരംഭിച്ചു.