നേർച്ചയ്ക്ക് കൊണ്ടുവന്ന ആന ലോറിയിൽനിന്ന് ഇറങ്ങിയോടി; രണ്ട് പശുക്കളേയും ഒരു ആടിനേയും ചവിട്ടിക്കൊന്നു, പ്രദേശത്ത് വന്‍ നാശനഷ്ടം

പാലക്കാട്: പട്ടാമ്പി നേര്‍ച്ചയ്ക്ക് കൊണ്ടുവന്ന ആനയുടെ ചവിട്ടേറ്റ് തമിഴ്‌നാട് സ്വദേശിക്ക് പരിക്കേറ്റു. ആടുമേക്കാന്‍ പോയ ആള്‍ക്കാണ് ചവിട്ടേറ്റത്. രണ്ടു പശുക്കളെയും ഒരു ആടിനെയും ആന ചവിട്ടിക്കൊന്നു. ആനയുടെ ആക്രമണത്തില്‍ വീടുകള്‍ക്കും കടകള്‍ക്കും കേടുപാട് സംഭവിച്ചു.

പാലക്കാട് നഗരപരിധിയിൽപ്പെടുന്ന വടക്കുംമുറി ഭാഗത്തുവച്ചാണ് സംഭവം. പട്ടാമ്പി നേർച്ചയ്ക്ക് എത്തിച്ച ആനയെ തിരിച്ച് ലോറിയിൽ കൊണ്ടുപോകുന്നതിനിടെയാണ് വിരണ്ടോടിയത്. പാപ്പാൻ ചായ കുടിക്കാൻ വണ്ടി നിർത്തിയപ്പോഴാണ് സംഭവം. മുത്തു എന്ന അക്കരമേൽ ശേഖരൻ എന്ന ആനയാണ് വിരണ്ടോടിയത്.

പ്രദേശത്തെ വീടിന് പുറകിൽ നിൽക്കുന്ന ആനയെ ഏകദേശം തളച്ചു കഴിഞ്ഞതായാണ് വിവരം. ഏറെനേരം കഴിഞ്ഞാണ് ലോറിയിൽനിന്ന് പോയ ആനയെ പാപ്പാന്മാർ കണ്ടെത്തിയത്. നാട്ടുകാർ കണ്ടെത്തി അറിയിച്ച ശേഷമായിരുന്നിത്. ആന പോയ സമയത്ത് പാപ്പാന്മാർ ഉറങ്ങുകയായിരുന്നുവെന്നും വിവരമുണ്ട്.

webdesk14:
whatsapp
line