X

വൈദ്യുതി ബോര്‍ഡിന്റെ കിട്ടാക്കടം 3595.69 കോടി രൂപയെന്ന് വൈദ്യുതി മന്ത്രി

തിരുവനന്തപുരം: കഴിഞ്ഞ ജൂണ്‍ 30 വരെ വൈദ്യുതി ബോര്‍ഡിന് കുടിശിക ഇനത്തില്‍ പിരിഞ്ഞു കിട്ടാനുള്ളത് 3595.69 കോടി രൂപ. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മാത്രം കുടിശിക ഇനത്തില്‍ 300.94 കോടി രൂപ പിരിഞ്ഞു കിട്ടാനുണ്ട്. നിയമസഭയില്‍ പി.കെ ബഷീര്‍. പി.ഉബൈദുള്ള എന്നിവരുടെ ചോദ്യത്തിന് വൈദ്യുതി മന്ത്രി രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്.

സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് 141 കോടി രൂപയും പൊതു മേഖലാ സ്ഥാപനങ്ങളില്‍ നിന്ന് 1768 കോടി രൂപയും പിരിഞ്ഞു കിട്ടാനുണ്ട്. കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് കിട്ടാനുള്ളത് 2.09 കോടി രൂപയാണ്. കേന്ദ്ര പൊതു മേഖലാ സ്ഥാപനങ്ങളില്‍ നിന്ന് 110.42 കോടി രൂപയും സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് 1096.15 കോടി രൂപയും ലഭിക്കാനുണ്ട്്. തദ്ദേശ സ്ഥാപനങ്ങളുടെ കുടിശിക 6.74 കോടി രൂപയാണ്. ഗാര്‍ഹിക ഉപഭോക്താക്കള്‍ നല്‍കാനുള്ളത് 389.81 കോടി രൂപ.

സഹകരണ ബാങ്കുകളിലെ കളക്ഷന്‍ ഏജന്റുമാരെ ജീവനക്കാരായി പരിഗണിച്ച് കമ്മീഷന് പുറമെ മാസം 2500 രൂപ വീതം നല്‍കണമെന്ന ഉത്തരവ് പല സഹകരണ ബാങ്കുകളും പാലിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ ഉത്തരവ് കര്‍ശനമായി പാലിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കുറുക്കോളി മൊയതീന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി വാസവന്‍ മറുപടി നല്‍കി.

 

webdesk11: