X
    Categories: indiaNews

‘എളുപ്പവഴി’അവസാനിച്ചത് കനാലില്‍; ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്യുന്നതിനിടെ കാര്‍ കനാലില്‍ വീണു

ബറേലി: അറിയാത്ത വഴിയില്‍ ഗൂഗിള്‍ മാപ്പ് കാണിച്ചുകൊടുത്ത ‘എളുപ്പവഴി’യിലൂടെ സഞ്ചരിച്ച കാറും യാത്രക്കാരുടെ സംഘവും കനാലില്‍ വീണു. കനാലില്‍ വെള്ളമില്ലാതിരുന്നതിനാല്‍ അപകടം ഒഴിവായെങ്കിലും കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ക്കും ചെറിയ പരിക്ക്പറ്റി. ഉത്തര്‍പ്രദേശിലെ ബറൈലിയിലാണ് അപകടം.

ബറൈലിയില്‍ നിന്ന് പിലിഭിത്തിലേക്ക് ഗൂഗിള്‍ മാപ്പിന്റെ സഹായത്താല്‍ പോവുകയായിരുന്നു കാര്‍ യാത്രക്കാര്‍. ഇടയ്ക്ക് കലാപൂര്‍ ഗ്രാമത്തില്‍ നിന്ന് ഗൂഗില്‍ മാപ്പില്‍ ഒരു ഷോട്ട് കട്ട് ഓപ്ഷന്‍ കിട്ടി. മറ്റൊന്നും ആലോചിക്കാതെ ഈ വഴി തെരഞ്ഞെടുത്ത് മുന്നോട്ട് നീങ്ങിയതാണ് ഒടുവില്‍ കനാലില്‍ വീഴുന്നതില്‍ കലാശിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കാര്‍ അപകടത്തില്‍ പെടുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി. കാറിലുണ്ടായിരുന്ന മൂന്ന് പേരെയും ആശുപത്രിയിലെത്തിച്ചു. ട്രാക്ടറില്‍ കെട്ടിവലിച്ചാണ് കാര്‍ കനാലില്‍ നിന്ന് പുറത്തെടുത്തത്.അറിയാത്ത വഴിയിലൂടെ ഗൂഗിള്‍ മാപ്പിനെ മാത്രം വിശ്വാസത്തിലെടുത്ത് യാത്ര ചെയ്തവരാണ് അപകടത്തില്‍ പെട്ടതെന്ന് പൊലീസ് സൂപ്രണ്ട് മനുഷ് പരിക് പറഞ്ഞു. ഹരിയാന രജിസ്‌ട്രേഷനിലുള്ള കാറായിരുന്നു. .

 

webdesk17: